കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന, സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ നടത്തുന്ന സൗജന്യ കോഴ്സിന് സ്‌കോൾ കേരള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജില്ലയിൽ സ്‌കോൾ കേരള മുഖാന്തിരം ഹയർ സെക്കൻഡറി കോഴ്സിന് രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നാംവർഷ /രണ്ടാംവർഷ വിദ്യാർഥികൾക്ക് കാണക്കാരി ഗവൺമെന്റ് വൊക്കേഷണൽ എച്ച്എസ്.എസിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ്് സെന്ററിൽ ടെലികോം ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, എന്നീ കോഴ്സുകളിൽ സൗജന്യമായി പരിശീലനം നേടാവുന്നതാണ് , പ്രായപരിധി 15-23. കോഴ്സിൽ ചേരുന്നതിനുള്ള അപേക്ഷ ഫോം ഫെബ്രുവരി 19 വരെ സ്‌കിൽ ഡെവലപ്മെൻറ് സെന്ററിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ 0481 – 2300443.