കോട്ടയം :പനച്ചിക്കാട് പഞ്ചായത്തില്‍ 12 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പരുത്തുംപാറ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റ് നിര്‍ത്തലാക്കുന്നതിനെ സംബന്ധിച്ച് വിഷയം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ അവതരിപ്പിച്ചു. 12 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സപ്ലൈകോ ഔട്ട് ലെറ്റ് ആണ് നിര്‍ത്തലാക്കാൻ പദ്ധതിയിടുന്നത്.നിത്യോപയോഗ സാധനങ്ങളുടെ അതിരൂക്ഷമായ വിലവര്‍ദ്ധനവ് നിലനില്‍ക്കുന്ന ഈ വേളയില്‍ നിലിവിലുള്ള ഔട്ട് ലെറ്റുകള്‍ കൂടി പൂട്ടുന്നത് വളരെ ഗൗരവകരമായ അന്തരീക്ഷമുണ്ടാക്കുന്നു. ഇത്തരത്തിൽ ഔട്ട് ലെറ്റുകള്‍ പൂട്ടുന്നതു സംബന്ധിച്ച് പനച്ചിക്കാട് പഞ്ചായത്തിൽ എന്തെങ്കിലും നിര്‍ദ്ദേശം നല്കിയിട്ടുണ്ടെങ്കില് അത് പുനപരിശോധിക്കണമെന്നും, പരുത്തുംപാറ സപ്ലൈകോയുടെ ഔട്ട് ലെറ്റ് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കണമെന്നും സബ്മിഷനിലൂടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമ സഭയില്‍ ഉന്നയിച്ചു.
സൂപ്പര്‍മാര്‍ക്കറ്റ് പ്രവത്തിക്കുന്ന 1440 ച.അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം വാടകയ്ക്കാണ് , വിറ്റുവരവ് തീരെ കുറവായതുകൊണ്ടാണ് കുറഞ്ഞ വിസ്തീര്‍ണ്ണമുള്ള മറ്റൊരു കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിനുള്ള സാധ്യത പരിശോധിച്ചത് , പനച്ചിക്കാട് പഞ്ചായത്തിലെ ആകെയുള്ള സപ്ലൈകോ വില്‍പ്പനശാല ആയതുകൊണ്ട് ഈ സ്ഥാപനം നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിന് പനച്ചിക്കാട് പഞ്ചായത്തുമായി ചര്‍ച്ച നടത്തി ഈ വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി മറുപടി നല്കി.