കോട്ടയം: ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും പെരുവ അവർമ്മ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും മുളക്കുളം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നാളെ രാവിലെ 10ന് പാൽഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. പെരുവ വ്യാപാരഭവനിൽ നടക്കുന്ന പരിപാടി മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. മുളക്കുളം ഗ്രാമപഞ്ചായത്തംഗം കെ.ആർ സജീവൻ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തംഗം ആലീസ് ,ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ,എസ്. ശിൽപമോൾ,ബിന്ദു എന്നിവർ പങ്കെടുക്കും. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ജാക്വിലിൻ ഡൊമിനിക്, ക്ഷീരവികസന ഓഫീസർമാരായ ഗോപകുമാർ, എൽ.കെ. ഷിൻഡ്യ എന്നിവർ ക്ലാസെടുക്കും.