കോട്ടയം: നാട്ടകം ഗവ. പോളിടെക്നിക് കോളേജിലെ പുതിയ ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് സംഘാടകസമിതി രൂപീകരിച്ചു. നഗരസഭാംഗം ദീപാമോൾ യോഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷാജൻ ജേക്കബ് അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുമേധാവികളായ ജി. സുഗതൻ, എ. ഷർമിള, വി. വിനീത്, വി.ആർ. അനില, പി.ടി.എ. വൈസ് പ്രസിഡന്റ് എൻ.ഡി. ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. 4.65 കോടി രൂപ വിനിയോഗിച്ചാണ് പുതിയ ലാബ് ബ്ലോക്ക് നിർമിച്ചത്. 22ന് ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.തുടങ്ങിയവർ പങ്കെടുക്കും.
Advertisements