പന്തളം :
ശശികുമാര വര്‍മ്മ പുരോഗമന ആശയത്തിന്റെ വക്താവാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. അന്തരിച്ച പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല മണ്ഡല മകരവിളക്ക് കാലത്തും തീര്‍ഥാടന ഒരുക്കങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. 1996 മുതല്‍ അദ്ദേഹത്തെ നേരിട്ട് അറിയാം. പാലോളി മുഹമ്മദ് കുട്ടി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ആയിരുന്ന കാലത്ത് ശശികുമാരവര്‍മ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു.
അവിചാരിതമായുള്ള അദ്ദേഹത്തിന്റെ വിട്ടുപിരിയല് ഏറെ ദുഃഖകരമാണെന്നും ആ ദുഃഖത്തില്‍ പങ്കാളികളാകുന്നു എന്നും മന്ത്രി പറഞ്ഞു.
എം എല്‍ എ മാരായ അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍ , മുന്‍ എം എല്‍ എ എ. പദ്മകുമാര്‍, തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ആദരാഞ്ജലി അര്‍പ്പിച്ചു.
ശശികുമാര വര്‍മ്മ പുരോഗമന ആശയത്തിന്റെ വക്താവ് : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്
Advertisements