കോഴിക്കോട്: മറുവാക്ക് മാസിക എഡിറ്റർ അംബികക്കെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിൽ അവഹേളിച്ചെന്ന പരാതിയിലാണ് മറുവാക്ക് എഡിറ്റർക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം (150 IPC), അപകീർത്തിപ്പെടുത്താൻ ശ്രമം (120 (0)) എന്നീ വകുപ്പ് പ്രകാരമാണ് കേസ്. സമൂഹ മാധ്യമത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കസബ പൊലീസ് അറിയിച്ചു.
Advertisements