കൊല്ലം: പരവൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് പോക്സോ നിയമ പ്രകാരം അറസ്റ്റിൽ. പൊഴിക്കര സ്വദേശി 26 വയസുള്ള വിനീതാണ് പിടിയിലായത്. 10 വയസ്സുള്ള വിദ്യാർത്ഥിയെ ഉത്സവ പറമ്പില്‍ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചന്നാണ് കേസ്.
Advertisements
പൊഴിക്കര ക്ഷേത്രത്തിലെ ഉത്സവ ദിവസം കുട്ടിയെ അമ്പലത്തിന്റെ പരിസരത്തു നിന്നു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത് പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.