കേരള സർവകലാശാലയില്‍ നിർണായക സെനറ്റ് യോഗം ഇന്ന് ; യോഗം ചേരുന്നത് വി.സി നിയമനത്തിനായുള്ള പ്രതിനിധിയെ നിശ്ചയിക്കുന്നതിന്

ന്യൂസ് ഡെസ്ക് : വിവാദങ്ങള്‍ മുറുകി നില്‍ക്കെ കേരള സർവകലാശാലയില്‍ നിർണായക സെനറ്റ് യോഗം ഇന്ന്. വി.സി നിയമനത്തിനായുള്ള പ്രതിനിധിയെ നിശ്ചയിക്കുന്നതിനായാണ് യോഗം ചേരുന്നത്. പ്രതിഷേധത്തിന് സാധ്യത ഉള്ളതിനാല്‍ ചാൻസിലർ നിയമിച്ച അംഗങ്ങള്‍ പോലീസ് സംരക്ഷണത്തില്‍ ആയിരിക്കും യോഗത്തിന് എത്തുക. 

Advertisements

സെർച്ച്‌ കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിച്ച്‌ നല്‍കണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സർവകലാശാലയില്‍ സെനറ്റ് യോഗം ചേരുന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിർപ്പുകളും വിവാദങ്ങളും ഉയർന്നിരുന്നു. ഇതിനെ എല്ലാം മറികടന്നുകൊണ്ടാണ് ഇന്ന് യോഗം ചേരുന്നത്. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ സർവകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുള്ളത്. 106 അംഗങ്ങളുള്ള സെനറ്റില്‍ ക്വാറം തികയാൻ മൂന്നിലൊന്ന് അംഗബലം മതിയാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭൂരിപക്ഷം ഇടതു അംഗങ്ങള്‍ ആണെങ്കിലും ചാൻസിലർ നോമിനികളും യു.ഡി.എഫ് പ്രതിനിധികളും ഔദ്യോഗിക അംഗങ്ങളും യോഗത്തില്‍ എത്തിയാല്‍ ക്വാറം തികയും. അതിനാല്‍ തന്നെ എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തിന് എത്താനാണ് സാധ്യത. സർവ്വകലാശാല ഭേദഗതി ബില്‍ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നല്‍കേണ്ടതില്ല എന്നാണു സി.പി.എം തീരുമാനം. സെർച്ച്‌ കമ്മിറ്റി രൂപീകരണത്തില്‍ യുജിസി ചട്ടവും കേരള സർവകലാശാല നിയമവും തമ്മിലുള്ള വൈരുദ്ധ്യവും ഇടത് അംഗങ്ങള്‍ യോഗത്തില്‍ മുന്നോട്ടുവയ്ക്കും.

അതുകൊണ്ടുതന്നെ ഇന്ന് പ്രതിനിധിയെ നിശ്ചയിക്കാനുള്ള സാധ്യത വളരെ കുറവാണ്. സെനറ്റ് പുനസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗമായതിനാല്‍ ചാൻസിലർ നിർദേശിച്ച നോമിനികളും പങ്കെടുക്കും. കാലിക്കറ്റ് സർവകലാശാലയിലെതു പോലെ ഇവിടെയും പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാല്‍ തന്നെ പൊലീസ് സംരക്ഷണം വേണമെന്ന് വൈസ് ചാൻസിലറും അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം ഉള്ളതിനാല്‍ കനത്ത പൊലീസ് കാവലിൽ ആയിരിക്കും  യോഗം നടക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.