ന്യൂസ് ഡെസ്ക്ക് : സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വീണ വിജയന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളി.എസ്എഫ്ഐഒ അന്വേഷണം തടയില്ലെന്ന് കോടതി വ്യക്തമാക്കി. സിഎംആർഎല്‍ കമ്ബനിയുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നുവെന്ന ആരോപണത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം.
എസ് എഫ് ഐ ഒയുടെ അന്വേഷണം വേണമെന്ന കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് എക്സാലോജിക് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 12ന് ഹർജിയില്‍ വാദം കേട്ട ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് വിധി പറയാനായി മാറ്റുകയായിരുന്നു. രജിസ്ട്രാർ ഓഫ് കമ്ബനീസ് അന്വേഷണം നടത്തുന്നതിനിടെ എസ് എഫ് ഐ ഒ കേസില്‍ ഇടപെടുന്നതിനെ എക്സലോജിക് ചോദ്യം ചെയ്തു. അത്ര ഗൗരവകരമായ കേസല്ല ഇതെന്നും അവർ കോടതിയില്‍ വാദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച നടന്ന വാദത്തിന് ശേഷം, ഹർജിയില്‍ ഉത്തരവുണ്ടാകും വരെ അറസ്റ്റ് പോലുള്ള ഗുരുതര നടപടികള്‍ ഉണ്ടാകാൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അതേസമയം, എസ് എഫ് ഐ ഒ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് എക്സലോജിക്കിനോടും കോടതി നിര്‍ദേശിച്ചു. ഒരു സേവനവും നല്‍കാതെയാണ് എക്സലോജിക് സി എം ആർ എലില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് എന്നാണ് വീണയ്ക്കെതിരായ കേസ്.
വീണ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്സാലോജിക്ക് മാസപ്പടി കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയുമായി സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ കമ്ബനികാര്യ മന്ത്രാലയത്തെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഡയറക്ടറേയുമാണ് എക്സാലോജിക്ക് എതിർ കക്ഷികളാക്കിയിരിക്കുന്നത്.