പൊതുമേഖലയെ കൊല്ലുന്ന കേന്ദ്രസർക്കാരിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തുകയാണ് മുഖ്യമന്ത്രി : ജോസഫ് വാഴയ്ക്കൻ

മരങ്ങാട്ടുപിള്ളി : സബ്‌സിഡികൾ ഇല്ലാതാക്കി പൊതുമേഖലയെ കൊല്ലുന്ന കേന്ദ്രസർക്കാരിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തുകയാണ് മുഖമന്ത്രിയും സർക്കാരും ചെയ്യുന്നതെന്ന് ജോസഫ് വാഴയ്ക്കൻ. ജനങ്ങളെ രക്ഷിക്കാൻ തുടങ്ങിയ സപ്ലൈകോയെ രക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്. കെ എസ് ആർ ടി.സി, സപ്ലൈകോ തുടങ്ങിയ സ്ഥാപനങ്ങളെ സർക്കാർ ദയവധത്തിന് വീട്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് പോലും അവശ്യഭക്ഷ്യവസ്തുക്കളുടെ സബ്‌സിഡി വെട്ടിക്കുറച്ച്  സപ്ലൈകോയിൽ  വിലവർദ്ധനവ് ഏർപ്പെടുത്തി, സർക്കാർ  ജനങ്ങളെ പരസ്യമായി പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

അവശ്യഭക്ഷ്യവസ്തുക്കളുടെ സബ്‌സിഡി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച്  മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സപ്ലൈകോയ്ക്ക് മുന്നിൽ നടത്തിയ ധർണ്ണ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. അഡ്വ ജോർജ് പയസ്, വി കെ സുരേന്ദ്രൻ, സാബു അഗസ്റ്റിൻ, കെ വി മാത്യു, ജോസ് ജോസഫ് പി, ആൻസമ്മ സാബു, സണ്ണി മുളയോലി, ലിസി ജോയ്, ഉല്ലാസ് വി കെ, ഷൈൻ കൈമളേട്ട്, ജോയ് ഇടയത്ത്, കെ പി കൃഷ്ണൻകുട്ടി, ജോൺ നിരപ്പിൽ, രാജേഷ് പാട്ടത്തെക്കുഴി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.