കോട്ടയം : നാട്ടുകലാകാരകൂട്ടംകോട്ടയം ജില്ലാകമ്മിറ്റി അംഗവും, വജ്രജൂബിലി ഫെല്ലോഷിപ്പ് ജില്ലാ കോർഡിനേറ്ററും, പു ക സ കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ രാഹുൽ കൊച്ചാപ്പിയെ, നാടൻപാട്ടുവേദിയിൽ കയറി സാമൂഹ്യ വിരുദ്ധൻ ആക്രമിച്ചതിൽ പ്രതിഷേധിച്ചും, പ്രതിയെ അറസ്റ്റുചെയ്തു നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നാട്ടുകലാകാരകൂട്ടം കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം കവിയും, പു.ക.സ.സംസ്ഥാന സമിതി അംഗവുമായ ബി ശശികുമാർ ഉദ്ഘാടനം ചെയ്തു. കലാകാരന്മാർ നേരിടുന്ന വെല്ലുവിളികൾ ചെറുത്തു തോൽപ്പിക്കുവാൻ, പുരോഗമനകലാസാഹിത്യസംഘം നാടാൻപാട്ടു കലാകാരന്മാർക്ക് ഒപ്പമുണ്ടാകുമെന്ന്, അറിയിച്ചു. കോട്ടയത്ത് ചേർന്ന, പ്രതിഷേധ കൂട്ടായ്മയിൽ, നാട്ടുകലാകാരകൂട്ടം, ജില്ലാപ്രസിഡന്റ് ബേബി പാറക്കടവൻ അധ്യക്ഷനായിരുന്നു,കാവാലംരംഭാമ്മ പുരസ്കാര ജേതാവും, ഫോക്ക്ലോർഅക്കാദമി അവാർഡ് ജേതാവുമായ സുനിൽഅമര, മാണിക്കം പെണ്ണ് നാടൻപാട്ട് കലാസമിതി കോർഡിനേറ്റർ പി. കെ. ജലജാമണി. നാട്ടുകലാകാരകൂട്ടംജില്ലാസെക്രെട്ടറി പി. സി ദിവകരാൻകുട്ടി, പു ക സ ഏരിയ സെക്രെട്ടറി അർജുനൻപിള്ള, മോഹനൻ എന്നിവരും പ്രസംഗിച്ചു.പ്രസാദ് എം പനച്ചിക്കാട് സ്വാഗതവും, അഖിൽ വൈക്കം നന്ദിയും പറഞ്ഞു, പ്രതിഷേധ പാട്ട് കൂട്ടായ്മക്ക് പി. സി. ദിവാകരൻ കുട്ടി, ബേബി പാറക്കടവൻ, പി കെ ജലജാമണി, ഏലിയാമ്മ കോര, മേഖല ജോസഫ്, പ്രസാദ് എം പനച്ചിക്കാട്, അഖിൽ ബാബു എന്നിവർ നേതൃത്വം നൽകി.