കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 17 ശനിയാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്കുകൾ ഉള്ളതിനാൽ 9 മുതൽ 5.30 വരെ തോട്ടുമുക്ക്, അൽമനാർ, മുരിക്കോലി, മാതാക്കൽ, ഇടകളമറ്റം, ഇളപ്പുങ്കൽ, പേഴും കാട്, കരിയിലക്കാനം, ഈലക്കയം, കാഞ്ഞിരം കവല, വടക്കുംഭാഗം എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വടക്കേ നട ട്രാൻസ്ഫോർമറിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഡെന്റൽ കോളേജ്, അലുമിന, ലൈഫ് സ്കാൻ, യൂണിറ്റി സ്കാൻ എന്നിവിടങ്ങളിൽ 12 മണി മുതൽ 5മണി വരെയും വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പൂങ്കുടി , വോഡാഫോൺ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന ബാലരമ, ഇ എസ് ഐ, കൊപ്ര ത്തംമ്പലം, യൂണിറ്റി ടവർ, ചിൽഡ്രൻസ് പാർക്ക്, പോലീസ് ക്വോട്ടേഴ്സ്, കളക്ട്രേറ്റ്, അസൻഷൻ ജംഗ്ഷൻ, കരിപ്പുറം, കണ്ടത്തിൽ ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പുളിമൂട് (പാപ്പാഞ്ചിറ-1) ട്രാൻസ്ഫോർമറിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വഴീപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകുനേരം 5:00മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂത്തേടം, അപ്പച്ചിപ്പടി ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴതടിയൂർ, കാർമ്മൽ ഹോസ്പിറ്റൽ, ഞൊണ്ടി മാക്കൽ, കാനാട്ടുപാറ, മുണ്ടാങ്കൽ, പോളിടെക്നിക്, തൂക്കുപാലം, മരിയാസദനം, ഇളംതോട്ടം പയപ്പാർ, രാവിലെ 9.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഞണ്ടുകുളം പമ്പ് ട്രാൻസ്ഫോർമറിൽ 9:30 മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള PHC ഗവൺമെന്റ് ഹോസ്പിറ്റൽ, മുളക്കുഴി ട്രാൻസ്ഫോർമറിൽ 9:30 മുതൽ5 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കല്ലേകുളം, മുഴയൻ മാവ്, പെരിങ്ങളം, മെട്രോവുഡ്, അടിവാരം, വരമ്പനാട് എന്നീ ‘ഭാഗങ്ങളിൽ രാവിലെ 8 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും.