കൊച്ചി : സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഈ അധ്യയനവര്‍ഷത്തേക്കുള്ള തുക എങ്ങനെ കണ്ടെത്താനാകുമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി.2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ പദ്ധതിക്ക് വേണ്ടിവരുന്ന തുകയുടെ കാര്യത്തിലാണു ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് വ്യക്തത തേടിയത്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള സാമ്ബത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാനാകുമെന്നതു സംബന്ധിച്ച് 19ന് വിശദാംശങ്ങള്‍ അറിയിക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. 19ന് ഉച്ചയ്ക്ക് 1.45ന് ഇതുസംബന്ധിച്ച ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്നു ചൂണ്ടിക്കാട്ടി നല്‍കിയിട്ടുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.