കോട്ടയം : ജില്ലാ പട്ടയമേളയുടെ വിജയകരമായ നടത്തിപ്പിനായി സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ കളക്ട്രേസറ്റിൽ വെച്ച് നാളെ രാവിലെ 10.30 ന് ആലോചന യോഗം ചേരും . ഫെബ്രുവരി 22ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കെ.പി.എസ്. മേനോൻ സ്മാരക ഹാളിൽ വെച്ചാണ് ജില്ലാ പട്ടയമേള നടക്കുന്നത്.അന്നേദിവസം നടക്കുന്ന സംസ്ഥാനതല പട്ടയമേളയോട് അനുബന്ധിച്ചാണ് ജില്ലാ കേന്ദ്രങ്ങളിലും പട്ടയമേള സംഘടിപ്പിക്കുന്നത്.
Advertisements