അയോധ്യ (യു.പി) : ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) രൂപീകരിക്കുന്നതിന് മുന്നോടിയായി നടക്കുന്ന ചർച്ചകളിൽ കോളേജ് അനധ്യാപകരുടെ ഭാഗം കേൾക്കാൻ സർക്കാർ ഇതുവരെയും തയാറാകാത്തതിൽ ഓൾ ഇന്ത്യ കോളേജ് & യൂനിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ
ദേശീയ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഹയർ എജുക്കേഷൻ മേഖലയിലെ എല്ലാ അനധ്യാപക ജീവനക്കാരുടേയും വിരമിക്കൽ പ്രായം 65 ആയി ഏകീകരിക്കുക, യുജിസി തത്തുല്യ നിരക്കിൽ അനധ്യാപക ശമ്പള സ്കെയിൽ ഏർപ്പെടുത്തുക, കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായം പാടേ പിൻവലിക്കുക, നാക് കമ്മിറ്റിയിൽ പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഉത്തർ പ്രദേശിലെ അയോധ്യയിൽ 16, 17 തിയതികളിലായി നടന്ന സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡണ്ട് ഡോ. ആർ. ബി. സിംഗ് അദ്ധ്യക്ഷത വഹിച്ചു. അയോധ്യ എം എൽ എ അഭയ് സിംഗ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാരായൺ സാഹ , ജോസ് മാത്യു, ജോർജ് സെബാസ്റ്റ്യൻ, കരൺ ഭൂഷൺ, എ.ജെ തോമസ്, അനിത സിംഗ്, സന്തോഷ് പി ജോൺ, ഡോ. ഗൗസ്, ജമാൽ മരക്കാർ, ശിവേന്ദ്ര സിംഗ്,വി.കെ. സതീഷ്, ഗീവർഗീസ് നൈനാൻ, മഹന്ത് ഗിരീഷ് (അയോധ്യ മേയർ ) ഡോ. മണിക് ത്രിപാഠി മുതലായവർ സംസാരിച്ചു. കേരളത്തിലെ കോളേജ് ജീവനക്കാരുടെ വിവിധ തലത്തിലുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് സലീം വേങ്ങാട്ട്, കെ.പി നജീബ് എന്നിവർ വിശദീകരിച്ചു.