കുറവിലങ്ങാട് : മോനിപ്പിള്ളി ദേവീക്ഷേത്രത്തിൽ പൂയം , ആയില്യം , മകം , പൂരം മഹോത്സവം 2024 ഫെബ്രുവരി 22 മുതൽ 25 വരെ നടക്കും. മോനിപ്പിള്ളി ദേവീക്ഷേത്രത്തിലെ തിരുഉത്സവത്തോട് അനുബദ്ധിച്ച് ഒന്നാം ഉത്സവദിനമായ പൂയം ( 22 -02 -2024 ) നാളിൽ രാവിലെ ക്ഷേത്രത്തിലെ പതിവ് പൂജകൾ . വൈകിട്ട് 5.45 ന് തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം . 6 ന് തിരുവരങ്ങിൽ കലാസന്ധ്യയുടെ ഭദ്രദീപ പ്രകാശനം മേൽശാന്തി ദിനേശ് കുമാർ, തുരുത്തിയിൽ ഇല്ലം നിർവഹിക്കുന്നു . 6.10 ന് ആൻമരിയ അഗസ്റ്റിൻ അവതരിപ്പിക്കുന്ന ഡാൻസ് തുടർന്ന് അർച്ചന അശോകൻ അവതരിപ്പിക്കുന്ന നാടോടി നൃത്തം . 6 25 ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന 6.30 ന് പിന്നൽ തിരുവാതിര അവതരണം ചിലമ്പൊലി തിരുവാതിര സംഘം കാരിപ്പടവത്ത്കാവ് കുറിച്ചിത്താനം . 7 15 ന് തിരുനടയിൽ നാളികേരം മുറിക്കൽ . 7.30 ന് നാദബ്രഹ്മം ഓർക്കസ്ട്ര കോട്ടയം അവതരിപ്പിക്കുന്ന മെഗാഹിറ്റ് ഗാനമേള .8 ന് പടയണി . 8.15 മുതൽ ഗാനമേള തുടരും
രണ്ടാം ഉത്സവദിനമായ ആയില്യം നാളിൽ രാവിലെ 10ന് സർപ്പക്കാവിൽ ആയില്യംപൂജ. വൈകിട്ട് 6.15 ന് കുടുക്കപ്പാറ കാവുംപുറം ദേശതാലപ്പൊലി . Cat തമ്പോലം തൊടുപുഴയുടെ തമ്പോലം , ചൈത്രം കലാസമിതി മോനിപ്പള്ളിയുടെ ശിങ്കാരിമേളം , ശ്രീരഞ്ജിനി കലാസമിതി ചങ്ങരം കുളത്തിൻ്റെ മയൂര നൃത്തവും തെയ്യങ്ങളും , വേൽമുരുക കാവടി സംഘം വൈക്കത്തിൻ്റെ കൊട്ടകാവടി , ഗുരുകുലം വാദ്യ സംഘം മുത്തോലപുരത്തിൻ്റെ ചെണ്ട മേളം തുടങ്ങിയവയുടെ അകമ്പടിയിൽ താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. 6.30 ന് ദീപാരാധന . 7 ന് ദുർഗ്ഗാപൂജ തുടർന്ന് അന്നദാനം. 7.30 ന് ഫ്ളവേഴ്സ് ടോപ് സിംഗർ ഫെയിം ഋതുരാജ് നയിക്കുന്ന കോഴിക്കോട് ഗോൾഡൻ സ്ട്രീംഗ്സിന്റെ ഗാനമേള , 8 ന് പടയണി, 8.15 മുതൽ ഗാനമേള തുടരും .10ന് ശ്രീദുർഗ്ഗ കലാസമിതി ആലപുരം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം ഉത്സവദിനമായ മകം ( 24-02 -2024 ) നാളിൽ രാവിലെ 8.30 ന് ശ്രീബലി എഴുന്നെള്ളിപ്പ് , 9 ന് കലം കരിക്കൽ ( വഴിപാട് ) . 11.30 ന് ഉച്ചപൂജ തുടർന്ന് മകം തൊഴൽ . വൈകിട്ട് 3 ന് ഊരുവലം എഴുന്നെള്ളിപ്പ് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് കളരിയ്ക്കൽ ക്ഷേത്രത്തിൽ എത്തി ഇറക്കി എഴുന്നെള്ളിപ്പ് പറയെടുപ്പ് ദീപാരാധന എന്നിവയ്ക്കു ശേഷം കോഴാനാൽ കൊട്ടാരത്തിൽ എത്തി ഇറക്കി എഴുന്നെള്ളിപ്പ് പറയെടുപ്പ് ദീപാരാധന എന്നിവയ്ക്കു ശേഷം 6 ന് തിരിച്ച് എഴുന്നെള്ളുമ്പോൾ കോഴാനാൽ കൊട്ടാരത്തിൽ നിന്നും എഴുന്നെള്ളത്തിന് അകമ്പടിയായി താലപ്പെലിയും കർമ്മ കലാസമിതി പാലക്കാടിന്റെ ശിങ്കാരിമേളം , ഹരിശ്രീ കലാസമിതി കാലിക്കറ്റിന്റെ വെസ് ലൊവ്സ്കി ഡാൻസ് , ഹരിശ്രീ കലാസമിതി കാലിക്കറ്റിന്റെ ദേവ തെയ്യം , തരംഗം കലാവേദി എറണാകുളത്തിന്റെ ശിങ്കാരിമേളം, പോപ്പിങ്ങ് ബ്ലാസ്റ്റ് പാലാ യുടെ പോപ്പർ, ശ്രീ ദേവ ആർട്സ് തൃശ്ശൂർന്റെ മലബാർ തെയ്യം ബൊമ്മ, പവിത്രം കലാസമിതി മന്നം അവതരിപ്പിക്കുന്ന വേൽ മുരുകൻ, ഹനുമാൻ, ശ്രീ ഗണേശൻ, ശ്രീ കൃഷ്ണൻ എന്നി കലാരൂപങ്ങളും, ഉപ്പുകണ്ടം ബ്രദേഴ്സ് പടനിലം അണിയിച്ചൊരുക്കിയ കാലഭൈരവൻ എന്നി കലാരൂപങ്ങളും അണിനിരക്കുന്നു .
ചേറ്റുകുളം ദേശതാലപ്പൊലിയിൽ താലപ്പൊലിയും ശിങ്കാരിമേള കുലപതികൾ പൊന്നൻസ് ബ്ളൂ മാജിക്കും ഹരിശ്രീ പരപ്പുരും ചേർന്നൊരുക്കുന്ന “ശിങ്കാരി താളവിന്യാസം” , ഒപ്പം അക്ഷരനഗരിയുടെ താളസൗന്ദര്യമായ് താളലയ വെച്ചൂർ അവതരിപ്പിക്കുന്ന ഗംഭീര ശിങ്കാരിമേളം , ഭദ്രകാളിയുടെ രൗദ്രഭാവവുമായി കുമാരി യദുനന്ദ സജിത്തിൻറെ ഭദ്രകാളി നൃത്തം , പ്രചീന നാടൻ കലാരൂപങ്ങളുടെ മുടിചൂടാമന്നൻമാരായ ദൃശ്യകല ഗുരുവായൂരും വടക്കും നാഥൻ കലാസമിതി തൃശൂരും ചേർന്നവതരിപ്പിക്കുന്ന ഗംഭീര തെയ്യക്കാഴ്ച, കാർമേഘ വർണ്ണൻ്റെ മായാലീലകളുടെ ദൃശ്യവിസ്മയമാർന്ന ഫെസ്റ്റിവൽ ഫ്ളോട്ടും അകമ്പടിയായി ദേവീസന്നിധിയിലേയ്ക്കെത്തുന്നു.
കളരിയ്ക്കൽ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയും വെളിയന്നൂർ വേണുമാരാരും സംഘവും അവതരിപ്പിക്കുന്ന വാദ്യമേളങ്ങളും മനു പാല ഗ്രൂപ്പിന്റെ കോട്ടക്കാവടിയും ആർപ്പൂക്കര സതീഷ് ചന്ദ്രൻ & ടീമിന്റെ മയിലാട്ടവും കൂടി വൈകിട്ട് 7 ന് മോനിപ്പിള്ളി ടൗൺ പന്തലിൽ സംഗമിക്കും . തുടർന്ന് ടൗൺ പന്തലിൽ കർപ്പൂരാരാധന നടക്കും . കർപ്പൂരാരാധനക്കു ശേഷം ക്ഷേത്രത്തിലേയ്ക്കു തിരിച്ചെഴുന്നള്ളത്ത് . തിരൂവരങ്ങിൽ 5.30 ന് കേശവ് കലാലയം അയ്മനം അവതരിപ്പിക്കുന്ന തോറ്റംപാട്ട് . 6.45 ന് ക്ലാസിക്കൽ ഡാൻസ് മനിതമോൾ രവി & അനുപമ . 7 ന് അഞ്ജലി രാജൻ അവതരിപ്പിക്കുന്ന ഭരതനാട്യം. 7.10 ന് സംഗീത സദസ്സ് (അരങ്ങേറ്റം) . 8 ന് ദീപാരാധന . 8.30 ന് വിളക്കാചാരം – വേല സേവ 273-ാം നംബർ NSS കരയോഗം മോനിപ്പിള്ളി വക . തുടർന്ന് പ്രസാദ ഊട്ട് . 10 ന് സെമി ക്ലാസിക്കൽ ഡാൻസ്- ശ്രുതി സതീഷ്, അപർണ സജി, സൗപർണിക സജി . വെളുപ്പിന് 3 ന് പടയണി തുടർന്ന് കളിത്തട്ടിൽ നാളികേരം മുറിക്കൽ . 4 ന് ഐവർകളി .
നാലാം ഉത്സവദിനമായ പൂരം ( 25-02 -2024 ) നാളിൽ 8.30 ന് ശ്രീബലി എഴുന്നെള്ളിപ്പ് . 9.45 ന് കുംഭകുട ഘോഷയാത്ര കല്ലിടുക്കിയിൽനിന്നും ആരംഭിക്കുന്നു . കുംഭകുടം ഘോഷയാത്രയിൽ താലപ്പൊലി , കുംഭകുടം , ശൂലം കുത്തൽ , ശ്രീ വിനായക ആലപ്പുരത്തിന്റെ ചെണ്ടമേളം, ഉത്രം കലാസമിതിയുടെ ഫാൻസി തെയം, കുന്നാലക്കാടൻസ് മൂവാറ്റുപുഴയുടെ ശിങ്കാരി മേളം, ആർപ്പൂക്കര സതീഷ് ചന്ദ്രൻ അവതരിപ്പിക്കുന്ന മയൂരനൃത്തം എന്നിവയും അണിനിരക്കുന്നു . 10 ന് ക്ഷേത്ര തന്ത്രി മനയത്താറ്റ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നവകം പഞ്ചഗവ്യം . 11 ന് കുംഭകുടം അഭിഷേകം 11.30 ന് ഉച്ചപൂജ. 12 ന് മഹാപ്രസാദഊട്ട് .
വൈകിട്ട് 6 ന് തിരുനടയിൽ തൂക്കചാടിൽ നാളികേരം മുറിക്കൽ . 6.15 ന് ശ്രീദുർഗ്ഗ ബാലഗോകുലം മോനിപ്പിള്ളി അവതരിപ്പിക്കുന്ന തിരുവാതിര 6.30 ന് ദീപാരാധന . 7 ന് ശ്രീഭദ്ര എൻഎസ്എസ് വനിതാ സമാജം തിരുവാതിര സംഘം മോനിപ്പിള്ളി അവതരിപ്പിക്കുന്ന പിന്നൽ തിരുവാതിര . 7.30 ന് മനോജ് റ്റി. കേശവൻ നയിക്കുന്ന ശ്രീഭദ്ര ശ്രുതിലയ തൃക്കളത്തൂരിന്റെ ഭക്തിഗാനമേള. 8 ന് പളളി സ്രാമ്പിലേയ്ക്ക് ഭഗവതിയുടെ എഴുന്നെള്ളിപ്പ് . 10 ന് തലയാട്ടം കളി ( വഴിപാട് ) . 12 ന് ഗരുഡൻ തൂക്കം ( വഴിപാട് ) . വെളുപ്പിന് 3 ന് ഒറ്റത്തൂക്കം . സംയുക്ത ഗരുഡൻ പറവ സമർപ്പണത്തിനും സംയുക്ത മേള സമർപ്പണത്തിനും ശേഷം ചൂണ്ടകുത്തൽ .
തിരു ഉത്സവ ദിനങ്ങളിൽ രാവിലെ 6.15 ന് ശ്രീഭദ്ര നാരായണീയസമിതി മോനിപ്പിള്ളിയുടെ നാരായണീയ പാരായണവും , 7.15 ന് നാരായണൻ പുളിന്താനത്തുമലയിൽ , രാജേഷ് തെക്കേടത്ത് എന്നിവരുടെ ദേവീ ഭാഗവത പാരായണവും ഉണ്ടായിരിക്കുന്നതാണ്. ഊരുവലം എഴുന്നള്ളിപ്പിന് മോനിപ്പിള്ളി കാവിലമ്മയുടെ തിടമ്പേറ്റുവാൻ എത്തുന്ന പല്ലാട്ട് ബ്രഹ്മദത്തനെ ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് മോനിപ്പിള്ളി ടൗൺ പന്തലിൽ നിന്നും സ്വീകരിച്ച ക്ഷേത്രത്തിലേക്ക് ആനയിക്കും.