കോട്ടയം ജില്ലയിൽ നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി : നാട് കടത്തിയത് അയ്മനം കാരാപ്പുഴ സ്വദേശി

കോട്ടയം: അടിപിടി  കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. അയ്മനം ചർത്താലി ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ മാക്കാൻ എന്ന് വിളിക്കുന്ന സച്ചിൻ സിബി(26), കോട്ടയം കാരാപ്പുഴ പയ്യമ്പള്ളിച്ചിറ വീട്ടിൽ സുന്ദർ.ജി (27) എന്നിവരെയാണ് ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സച്ചിൻ സിബിയെ ആറുമാസത്തേക്കും, സുന്ദറിനെ ഒരു വർഷത്തേക്കുമാണ് നാടുകടത്തിയത്. സച്ചിൻ സിബിക്ക് ഗാന്ധിനഗർ,കോട്ടയം വെസ്റ്റ്, കുമരകം, പാലാ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളും, സുന്ദറിന്  കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ അടിപിടി, കഞ്ചാവ് വില്പന  തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.