കൊല്ലം : ലോക്സഭ മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി. പാർട്ടി ഏകകണ്ഠമായാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. അപവാദ പ്രചാരണങ്ങളെ പ്രേമചന്ദ്രൻ അതിജീവിച്ചെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ അദ്ദേഹത്തിന് വിജയിക്കാൻ സാധിക്കും. ധാർമികത തൊട്ടുതീണ്ടാത്ത ഭരണമാണ് കേരളത്തിലേത്. ജനാധിപത്യത്തോട് മുഖ്യമന്ത്രി പിണറായി വിജയന് ബഹുമാനമില്ല. മുഖ്യമന്ത്രിയും കുടുംബവും അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത് കണക്കിലെടുത്തുള്ള ജനവിധിയാണ് വരാനിരിക്കുന്നത്. യു.ഡി.എഫിന് 20 സീറ്റും ജയിക്കാനുള്ള സാഹചര്യമാണ് കേരളത്തിലേതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.