രാമായണം കേവലമൊരു ഹൈന്ദവ ഇതിഹാസമല്ല ; കവി സച്ചിദാനന്ദൻ

തൃരൂർ : രാമായണം കേവലം ഒരു ഹൈന്ദവ ഇതിഹാസമല്ലെന്ന് കവി സച്ചിദാനന്ദൻ. തിരൂർ തുഞ്ചൻപറമ്പില്‍ തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ച്‌ ശനിയാഴ്ച നടന്ന ‘ബഹുസ്വരതയും മതേതരത്വവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

ഹിന്ദുത്വവാദികള്‍ തുളസീദാസിന്റെ രാമായണം പ്രചരിപ്പിക്കുന്നു. ഓരോ ഭാഷയിലും അനേകം രാമയണങ്ങളുണ്ടെങ്കിലും തുളസീദാസിന്റെ രാമായണം മാത്രമാണ് ഇന്നത്തെ ഹിന്ദുത്വവാദികള്‍ ഉയർത്തിപ്പിടിക്കുന്നത്. വർണവ്യവസ്ഥയെയും മനുസ്മൃതിയെയും ഉയർത്തിപ്പിടിക്കുന്നതാണ് തുളസീദാസിന്റെ രാമായണം. ഭക്തകവികളും സൂഫി കവികളും ബ്രാഹ്മണ്യത്തെ എതിർത്തവരാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനാധിപത്യം ധനാധിപത്യത്തിന് വഴിമാറുകയാണെന്ന് അധ്യക്ഷപ്രസംഗം നടത്തിയ എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളുടെയും പുരോഹിതൻമാർ പറയുമ്ബോള്‍ മിണ്ടാതിരിക്കുക എന്നതാണ് രാഷ്ട്രീയക്കാരുടെ രീതി. മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും സ്ത്രീവിരുദ്ധമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഇരകളെ ശിക്ഷിക്കുകയാണ് -കാരശ്ശേരി പറഞ്ഞു. ബഹുസ്വരതയ്ക്കും മതേതരത്വത്തിനുമെതിരേ ശക്തമായ അതിക്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു.

തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ചു നടന്ന ‘ബഹുസ്വരതയും മതേതരത്വവും’ സെമിനാർ കവി സച്ചിദാനന്ദൻ ഉദ്ഘാടനംചെയ്യുന്നു.

ഇന്ത്യക്ക് കൃത്രിമമായ ഭൂതകാലത്തെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് ഒരിക്കല്‍ പുറത്താക്കിയ ചെങ്കോലിനെ പാർലമെന്റില്‍ തിരിച്ചുകൊണ്ടുവന്നതെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മരണമണി മുഴങ്ങിയെന്നും ഇന്ത്യയെ രക്ഷിക്കാൻ ജനാധിപത്യബോധമുള്ള പൗരൻമാർക്കേ കഴിയുകയുള്ളൂവെന്നും രണ്ടാം സെഷനില്‍ അധ്യക്ഷനായ കഥാകൃത്ത് വൈശാഖൻ പറഞ്ഞു.

വർഗീയതയുടെ പടർച്ച ആശങ്കയുണ്ടാക്കുന്നുവെന്നും ഹിന്ദുത്വത്തിന്റെ ദൈനംദിനവത്കരണത്തിനെതിരേ ജാഗരൂകരാകണമെന്നും നിരൂപകൻ കെ.പി. മോഹനൻ പറഞ്ഞു. മുസ്ലിം വിരുദ്ധതയുണ്ടാക്കി ഹിന്ദു ഏകീകരണമുണ്ടാക്കാൻ സവർക്കർ ശ്രമിച്ചുവെന്നും മതേതരശക്തികളുടെ ഉദാസീനതയും മാറിനില്‍ക്കലുമാണ് ഹിന്ദുവർഗീയത എന്ന വിഷവൃക്ഷം വളരാൻ ഇടയാക്കിയതെന്നും ഫാസിസത്തിനെതിരേ ജനങ്ങളുടെ വലിയ ഐക്യനിര കെട്ടിപ്പടുക്കണമെന്നും കവി പി.എൻ. ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിവിധ സെഷനുകളിലായി അഡ്വ. എം. വിക്രംകുമാർ, എസ്. കമല്‍നാഥ്, എം. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.