തിരുവനന്തപുരം: അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് ശേഷം മൊബൈൽ ഉൾപ്പടെ കവർന്ന് കടന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അഴൂർ മാടൻനട ക്ഷേത്രത്തിന് സമീപം ചരുവിള വീട്ടിൽ വിനോദി(38)നാണ് അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദ്ദനമേറ്റത്.
കേസ് സംബന്ധമായ വിഷയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൂന്നു ദിവസം മുൻപ് പരിചയപ്പെട്ട യുവാവ് ആണ് ഇദ്ദേഹത്തെ കഴക്കൂട്ടത്ത് വിളിച്ച് വരുത്തിയത്. ഇന്നലെ വൈകിട്ട് കഴക്കൂട്ടത്ത് ട്രെയിനിൽ വന്നിറങ്ങിയ വിനോദിനെ അജിത്ത് എന്നു പേരു പറഞ്ഞ യുവാവ് ബൈക്കിൽ കയറ്റി പുത്തൻതോപ്പിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടു പോവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപത്ത് കാണുന്ന വീട് യുവാവിന്റേറേതാണെന്നും പറഞ്ഞു. പിന്നീട് കാറിലെത്തിയ എത്തിയ നാലുപേരും കൂടെ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. വടിയും മറ്റും ഉപയോഗിച്ച് ശരീരമാസകലം തല്ലിച്ചതച്ചു. അക്രമണത്തിൽ വിനോദിന് ചെവിക്കും മുഖത്തും സാരമായ പരിക്കുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തിയത് പൊലീസിന് ലഭിച്ചു.
വിനോദിന്റെ ബാഗ് ഉൾപ്പടെ കൈക്കലാക്കി ആണ് അക്രമി സംഘം കടന്നത്. ഇയാളുടെ നിലവിളി കേട്ട് സമീപവാസികളിൽ ആരോ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ സംഘം അഭിഭാഷകനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പൊലീസാണ് വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.