റാഞ്ചി : ഝാര്‍ഖണ്ഡില്‍ ജാതി സര്‍വേ നടത്താനുള്ള അനുമതി മുഖ്യമന്ത്രി ചമ്ബായ് സോറന് നല്‍കിയതായി റിപ്പോര്‍ട്ട്.ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസിന് ഉത്തരവിട്ട് മൂന്ന് മാസത്തിന് ശേഷമാണ് സമാനമായ നീക്കവുമായി ഝാര്‍ഖണ്ഡിലെ ജെഎംഎം-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരും മുന്നോട്ട് വന്നിരിക്കുന്നത്.
ഝാര്‍ഖണ്ഡിലെ അഡ്മിനിസ്ട്രേറ്റീവ്, പേഴ്സണല്‍, രാജ് ഭാഷാ വകുപ്പിന് സര്‍വേ നടത്താനുള്ള ചുമതല മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സര്‍വേയുടെ രീതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സര്‍വേ എപ്പോള്‍, എങ്ങനെ മുന്നോട്ട് പോകണമെന്ന് സംസ്ഥാന മന്ത്രിസഭയാണ് തീരുമാനിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം ജാതി സെന്‍സസ് നടത്താനാണ് സര്‍ക്കാർ ലക്ഷ്യമിടുന്നത്. ഝാര്‍ഖണ്ഡിലെ ‘ന്യായ് യാത്ര’യില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ജാതി സെന്‍സസ് വാഗ്ദാനം ചെയ്തിരുന്നു.