മന്ദിരം : ഔട്ട് പോസ്റ്റിനും മന്ദിരം കവലയ്ക്കും ഇടയിൽ അപകടം. തമിഴ്നാട്ടീന്ന് വന്ന ലോറി മന്ദിരം കവലയിലുള്ള ഡിവൈഡറിലൂടെ കുറെ ദൂരം മുന്നോട്ടു പോയി. ലോറി മറിയാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. മുൻപും ഈ ഡിവൈഡറിൽ വാഹനങ്ങൾ കയറി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇവിടെ സിഗ്നൽ ലൈറ്റുകൾ ഇല്ല എന്നതാണ് പ്രധാനകാരണം. ഉള്ള സിഗ്നലുകൾ ഒക്കെ തന്നെ പഴകി തുരുമ്പെടുത്തു തുടങ്ങി. ചില സിഗ്നലുകൾക്ക് തൂണുകൾ മാത്രമേ ഉള്ളൂ. മറ്റു ചില സിഗ്നലുകളിൽ രാഷ്ട്രീയപാർട്ടികളുടെ ബോർഡുകൾ വച്ചിരിക്കുന്നതു കൊണ്ട് അവ ഡ്രൈവർമാർക്ക് കാണാൻ സാധിക്കാതെ വരുന്നുണ്ട്. റോഡ് പരിചയമില്ലാത്തവർക്ക് ഇവിടെ ഡിവൈഡർ കാണാൻ കഴിയില്ല. മന്ദിരം ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തുന്ന വാഹനങ്ങളാണ് ഈ ഡിവൈഡറിൽ കയറി അപകടം ഉണ്ടാക്കുന്നത്. മാടപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് ആയിരുന്ന സത്യന്റെ മരണം ഇത്തരത്തിൽ ഉണ്ടായതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപ് ഇവിടെ ഉണ്ടായിരുന്ന സോളാർ ലൈറ്റുകൾ ഒന്നും തന്നെ ഇപ്പോൾ പ്രകാശിക്കുന്നില്ല. കൂടാതെ കെഎസ്ഇബി സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾ രാത്രികാലങ്ങളിൽ പ്രകാശിക്കുന്നില്ല എന്നത് ഒരു കാരണമാണ്. തുരുത്തി മുതൽ ചിങ്ങവനം വരെയുള്ള ഭാഗം ബ്ലാക്ക് സ്പോട്ട് ആയി പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും അതിന് അനുബന്ധമായി ചെയ്യേണ്ട യാതൊരു കാര്യങ്ങളും ഇവിടെ അധികാരികൾ ചെയ്തിട്ടില്ല എന്ന് ആരോപണം ഉണ്ട്.