ലോക്‌സഭാ തിരഞ്ഞെടുപ്പ് ; കേരളത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.എൻ.ഡി.എയ്ക്ക് മേല്‍ക്കൈയുള്ള തിരഞ്ഞെടുപ്പായിരിക്കും. വയനാട്ടിലെ സ്ഥാനാർത്ഥി നിർണയത്തില്‍ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തും. മുഴുവൻ മണ്ഡലങ്ങളിലും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്നും കേരള പദയാത്രയോടനുബന്ധിച്ച്‌ നടത്തിയ വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Advertisements

വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ നിരപരാധികള്‍ മരിച്ചുവീണിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല. ഒരു നടപടിയും സർക്കാർ എടുത്തില്ല. കേന്ദ്രം നല്‍കിയ തുക ശരിയായ വിധത്തില്‍ വിനിയോഗിച്ചില്ല. ഉദ്യോഗസ്ഥർക്ക് ഉന്നത സാങ്കേതിക സംവിധാനങ്ങള്‍ പരിശീലിപ്പിക്കാൻ സംവിധാനമില്ല. സാറ്റ്ലൈറ്റ് സംവിധാനങ്ങള്‍ പരാജയപ്പെട്ടു. എല്ലാം കഴിഞ്ഞിട്ട് മന്ത്രിസംഘം പോയിട്ട് കാര്യമില്ല. നഷ്ടപരിഹാരം നല്‍കുന്നതിലും സർക്കാർ പരാജയപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വയനാടിന്റെ കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്രവനം- പരിസ്ഥിതി മന്ത്രി ഉപേന്ദ്രയാദവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയുടെ എം.പി ഫണ്ട് വിതരണം ചെയ്തതല്ലാതെ വയനാടിന്റെ വികസനത്തിന് ഒന്നും ചെയ്യാത്ത എം.പിയാണ് രാഹുല്‍ഗാന്ധി. കഴിഞ്ഞ അഞ്ച് വർഷവും വയനാട്ടിലെ ഒരു വിഷയവും രാഹുല്‍ഗാന്ധി പാർലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. സപ്ലൈകോയില്‍ നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി കുറച്ച്‌ വിലക്കയറ്റത്തിന് വഴിയൊരുക്കി. വിലക്കയറ്റം തടയാൻ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാർ ഭാരത് അരി വിതരണം തടയാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും മകളും പ്രതിയായുള്ള മാസപ്പടി കേസ് അട്ടിമറിക്കാനാണ് സർക്കാരിന് താത്പര്യമെന്നും സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.