തിരുവനന്തപുരം : വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള ആശ്വാസ വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍.കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂർ ഉള്‍പ്പെടെ ജില്ലകളില്‍നിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണു കൂടുതല്‍ തുക നല്‍കിയത്. വന്യജീവി ആക്രമണത്തിനിരയായവർക്ക് നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനങ്ങള്‍, ആദിവാസികള്‍ക്കും വാച്ചർമാർക്കും ഇൻഷ്വറൻസ്, മൃഗ സംഘർഷ ലഘൂകരണ മാർഗങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയവയ്ക്കായി നേരത്തെ 19.9 കോടി രൂപ നല്‍കിയിരുന്നു.
Advertisements