തിരുവല്ല :
പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് മേള ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്ക് ആവശ്യമായ ഉദ്യം രജിസ്ട്രേഷന്, കെ സ്വിഫ്റ്റ് അക്നോളജ്മെന്റ് സര്‍ട്ടിഫിക്കറ്റ്, മറ്റ് വകുപ്പുകളുടെ ലൈസന്‍സ്, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ എടുക്കുന്നതിനും ബാങ്ക് വായ്പ സ്വീകരിക്കുന്നതിനും മേളയില്‍ സൗകര്യം ഒരുക്കി. 2023 -24 സംരംഭക വര്‍ഷം 2.0 ന്റെ ഭാഗമായി ജില്ലാ വ്യവസായ വകുപ്പും പെരിങ്ങര ഗ്രാമപഞ്ചായത്തും മേള സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഭദ്രരാജന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രു എസ് കുമാര്‍, ശര്‍മിള സുനില്‍, അശ്വതി രാമചന്ദ്രന്, ജയ എബ്രഹാം, ഷീന മാത്യു, സനല്‍കുമാരി, പത്തനംതിട്ട ജില്ലാ വ്യവസായ ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍കുമാര്‍, തിരുവല്ല ഉപജില്ല വ്യവസായ ഓഫീസര്‍ സ്വപ്ന ദാസ്, പുളിക്കീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എസ് കവിത, ഇഡിഇ പെരിങ്ങര ഗ്രാമപഞ്ചായത്ത് പി.എസ് ശാരിക തുടങ്ങിയവര്‍ പങ്കെടുത്തു.