ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ കായികാധ്യാപകൻ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു

നിലമ്പൂർ : ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒഴുക്കിൽ പെട്ട് യുവാവ് മുങ്ങി മരിക്കുകയായിരുന്നു. നിലമ്പൂർ മൈലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. പിതാവിനൊപ്പം ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിനിടയിലാണ് നജീബ് അപകടത്തിൽപ്പെട്ടത്.

Advertisements

മൈലാടി കടവിൽ കുളിക്കുന്നതിടെ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവും ഭാര്യ സഹോദരിയുടെ ഭർത്താവും നജീബിനൊപ്പം ഒഴുക്കിൽപ്പെട്ടു. എന്നാൽ ഇവരെ പുഴയിൽ മീൻ പിടിക്കുകയായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നു. നജീബിൻ്റെ മൃതദേഹം ഒരു മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

Hot Topics

Related Articles