കോട്ടയം : ജലജീവൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ് യുവതിയ്ക്ക് പരിക്ക്. ഏറ്റുമാനൂർ
വലിയ വീട്ടിൽ
അനിത സജീഷിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടുകൂടിയായിരുന്നു അപകടം. പുതുപ്പള്ളി തലപ്പാടി റൂട്ടിൽ ജലജീവൻ മിഷൻ പദ്ധതിക്കായി വാട്ടർ അതോറിറ്റി കുഴി എടുത്തിരുന്നു. ഇതിനുശേഷം കുഴി മൂടിയെങ്കിലും ഇത് ഹംപിന് സമാനമായ രീതിയിൽ റോഡിൽ രൂപപ്പെട്ടിരിക്കുകയായിരുന്നു. ഈ ഹമ്പിൽ ചാടി റോഡിൽ മറിഞ്ഞാണ് ഇവർക്ക് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ കോട്ടയം മണർകാട് ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ കുഴി അടയ്ക്കാത്ത വാട്ടർ അതോറിറ്റിക്കെതിരെ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്.
Advertisements