വ്യാജ വാർത്തയും വിദ്വേഷ പ്രചാരണവും : നവംബറിൽ ഇന്ത്യയിൽ നിരോധിച്ചത് 17 ലക്ഷം വാട്സ്അപ്പ് അക്കൗണ്ടുകൾ

ന്യൂഡൽഹി : രാജ്യത്ത് നവംബറില്‍ മാത്രം 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്‌ആപ്പ്. ഇക്കാലത്ത് 602 പരാതികളാണ് ലഭിച്ചതെന്നും വാട്‌സ്‌ആപ്പ് വ്യക്തമാക്കി.

Advertisements

പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്‌സ്‌ആപ്പ് കണക്കുകള്‍ പുറത്തുവിട്ടത്. ഐടി നിയമം അനുസരിച്ച്‌ മാസംതോറും കണക്കുകള്‍ പുറത്തുവിടണം. ആറാമത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ ഉള്‍പ്പെടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പതിവായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപയോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ്‌ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് വാട്‌സ്‌ആപ്പ് വക്താവ് അറിയിച്ചു.

Hot Topics

Related Articles