കേരളത്തിന് വീണ്ടും ഒരു വന്ദേ ഭാരത് കൂടി ? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലേക്ക് ഉറ്റുനോക്കി സംസ്ഥാനം 

തൃശൂർ: 411 കോടി രൂപ ചെലവില്‍ തൃശൂർ റെയില്‍വേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തില്‍ പുനർനിർമ്മിക്കുന്നതിന്റെയും ഗുരുവായൂർ അമൃത് സ്റ്റേഷന്റെയും ഉദ്ഘാടനം അടക്കം നിരവധി പദ്ധതികള്‍ക്ക് തുടക്കമിടുമ്ബോള്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇനിയും വന്ദേഭാരത് ട്രെയിൻ കേരളത്തിന് ലഭിക്കുമോ?

Advertisements

തിങ്കളാഴ്ച രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറൻസിലൂടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നുണ്ട്. എറണാകുളം – ബംഗളൂരു, തിരുവനന്തപുരം – കോയമ്ബത്തൂർ, എറണാകുളം – ചെന്നൈ റൂട്ടുകളിലൊന്ന് റെയില്‍വേ പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ വിമാനത്താവള മാതൃകയിലാകും നിർമ്മാണം. കേരളീയ വാസ്തുശില്‍പ്പ സൗന്ദര്യസങ്കല്‍പ്പത്തെ ആസ്പദമാക്കിയാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന. റെയില്‍ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിക്കാണ് ചുമതല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

5.11 കോടി ചെലവിലാണ് ഗുരുവായൂർ അമൃത് സ്റ്റേഷൻ പദ്ധതിയില്‍ നവീകരിക്കുന്നത്. നടപ്പാലങ്ങള്‍, ലിഫ്ടുകള്‍, എസ്‌കലേറ്ററുകള്‍, പാർക്കിംഗ് സൗകര്യം, പൂന്തോട്ടങ്ങള്‍, അറിയിപ്പുകള്‍ നല്‍കാനുള്ള ഡിജിറ്റല്‍ സൗകര്യം തുടങ്ങിയവയാണ് നിർമ്മിക്കുന്നത്. നിലവിലുള്ള പാർക്കിംഗ് സൗകര്യത്തിന് പുറമേ 300ലേറെ കാറുകള്‍ക്കുള്ള മള്‍ട്ടി ലെവല്‍ പാർക്കിംഗ് , മുൻകൂർ റിസർവ്വേഷനടക്കം 11 ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവയുണ്ടാകും. കാല്‍നടക്കാർക്കും സൈക്കിള്‍ സവാരിക്കാർക്കുമായി പാതകളുണ്ടാകും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പടിഞ്ഞാറെ കവാടത്തിന് അഭിമുഖമായി പ്രവേശനകവാടമുണ്ടാകും.

മറ്റ് സൗകര്യങ്ങള്‍:

ജീവനക്കാർക്കായി അപ്പാർട്ട്മെന്റ് കോംപ്ലക്‌സ്

വീതിയേറിയ 2 നടപ്പാലങ്ങള്‍,

ലിഫ്ടുകള്‍, എസ്‌കലേറ്ററുകള്‍,

ബഡ്ജറ്റ് ഹോട്ടല്‍, വാണിജ്യ സ്ഥാപനങ്ങള്‍

പാലരുവിക്ക് കൂടുതല്‍ സ്റ്റോപ്പ് വേണം

പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് ജില്ലയില്‍ മാത്രം സൂപ്പർ ഫാസ്റ്റായി ഓടുന്നതിനാല്‍ ഒരു സ്റ്റോപ്പ് മാത്രമാണുള്ളത്. എറണാകുളത്ത് മുളന്തുരുത്തി അടക്കം ആറ് സ്ഥലത്താണ് സ്റ്റോപ്പ്. കോട്ടയത്ത് വൈക്കം റോഡ്, കുറുപ്പന്തറ അടക്കം അഞ്ച് സ്റ്റോപ്പുകള്‍ ഉണ്ട്. ആലപ്പുഴയില്‍ ഹാള്‍ട്ട് സ്‌റ്റേഷനായ ചെറിയനാട് അടക്കം നാല് സ്റ്റോപ്പുകള്‍ ഉണ്ട്. കായംകുളം കൊല്ലം സെക്‌ഷനില്‍ ചെറിയ സ്റ്റേഷനുകളില്‍ അടക്കം സ്റ്റോപ്പ് ഉണ്ട്. പാലക്കാട് – തിരുനെല്‍വേലിക്ക് പോകുന്ന ട്രെയിൻ, ഓഫീസ് സമയത്ത് എത്തുന്നതിനാല്‍ ജില്ലയില്‍ കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കുന്നത് സഹായമാകും. കൊല്ലം സ്‌റ്റേഷനില്‍ ട്രെയിനിന് ഒരു മണിക്കൂറിലേറെ ബഫർ ടൈം ഉള്ളതിനാല്‍ ട്രെയിനിന് സ്റ്റോപ്പ് കൊടുക്കുന്നത് സമയനഷ്ടം ഉണ്ടാക്കില്ല. മറ്റ് എക്‌സ്പ്രസുകള്‍ക്ക് സ്റ്റോപ്പുകളുള്ള വടക്കാഞ്ചേരി, പൂങ്കുന്നം, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ പരിഗണിക്കണമെന്നാണ് ആവശ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.