പൂഞ്ഞാർ സഹവികാരി ഫാ.ജോസഫ് ആറ്റുച്ചാലിനെ മർദ്ദിച്ച സംഭവം :  കെ.സി.വൈ.എൽ കോട്ടയം അതിരൂപത സിൻഡിക്കേറ്റ് പ്രതിഷേധം  രേഖപ്പെടുത്തി

 കോട്ടയം: പൂഞ്ഞാര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളി സഹവികാരി ഫാ.ജോസഫ് ആറ്റുച്ചാലിൽ നേരിടേണ്ടിവന്ന ആക്രമണത്തിൽ കെ.സി.വൈ.എൽ

Advertisements

സിൻഡിക്കേറ്റ് യോഗം പ്രതിഷേധിച്ചു. യോഗത്തിന് കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ചാപ്ലയിൻ ഫാ ചാക്കോ വൻകുഴിയിൽ, സെക്രട്ടറി അമൽ സണ്ണി, വൈസ് പ്രസിഡന്റ് നിതിൻ ജോസ്, ട്രഷറർ അലൻ ജോസഫ് ജോൺ, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്,വിവിധ ഫൊറോനകളിൽ നിന്നുള്ള സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ പ്രതിഷേധയോഗത്തിൽ പങ്കെടുത്തു. ദേവാലയവും പരിസരങ്ങളും പുരോഹിതന്മാരും  വിശ്വാസവും എല്ലാം സംരക്ഷിക്കപ്പെടേണ്ടതാണെന്നും  പുരോഹിതന്മാർക്കെതിരെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ ശക്തമായി  അപലപിക്കുന്നു എന്നും യോഗം പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറ്റക്കാർക്കെതിരായി ശക്തമായ നടപടി സ്വീകരിക്കണമെന്നും യുവാക്കളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി  വളർത്തിയെടുക്കുന്നതിനുള്ള ഉത്തരവാദിത്യം നമ്മളെല്ലാവരും  ഏറ്റെടുക്കേണ്ടതാണെന്നും  യോഗം വിലയിരുത്തി. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ എന്ന് കെ സി വൈ എൽ സിൻഡിക്കേറ്റ് അഭിപ്രായപെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.