കോട്ടയം : ശാരീരിക മാനസിക ഉന്മേഷത്തിനും, ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും സുവർണ്ണാവസരം. സംസ്ഥാന സ്പോർട്സ് കൗൺസിൽ പദ്ധതിയുടെ ഭാഗമായി യോഗ അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ സൗജന്യ യോഗ പരിശീലനം നടത്തുന്നു. യോഗ അസോസിയേഷൻ ഓഫ് കോട്ടയം പ്രസിഡന്റ് വി. പി ലാലുമോന്റെ നേതൃത്വത്തിൽ നാട്ടകം മറിയപ്പള്ളിയിൽ നാളെ മുതലാണ് ക്ലാസുകൾ ആരംഭിക്കുക. 10 വയസ്സ് മുതലുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. രാവിലെയും വൈകിട്ടുമായിട്ട് ദിവസവും രണ്ട് ക്ലാസുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447208381 എന്ന നമ്പറിൽ ബന്ധപ്പെടുക.
Advertisements