കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 26 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി, ആശാൻപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കണിപറമ്പ്, ചാത്തൻപാറ ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബർ ബോർഡ്, മോസ്കോ, ചീനിക്കുഴി, ഇറിഗേഷൻ മഞ്ചാടി ,പൊയ്ക മഠം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൂമ്പുങ്കൽ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5വരെയും വില്ലേജ് ഓഫീസ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിച്ചനാട്ടുകുളം, നൊച്ചുമണ്ണിൽ നമ്പർ:1 & നമ്പർ:2, വേണാട്,പടിയറക്കടവ്, പാണ്ടൻചിറ, പോട്ടച്ചിറ, കൊട്ടാരംകുന്ന്, അസംപ്ഷൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുളക്കാംത്തുരുത്തി, ശാസ്താങ്കൽ, യൂദാപുരം, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുളിക്കപ്പാലം, പി ടി എം എസ് , ഐക്കരത്തോട് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.