തൃശൂർ : സാംസ്കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്.’കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 10 വര്‍ഷമായി തുടങ്ങിയിട്ട്. കുട്ടികളാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമാണിത്. പക്ഷേ ഇത് ഓടുന്നില്ലല്ലോ’എന്നാണ് ഷിബു ചക്രവര്‍ത്തി ചോദിച്ചത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് തെറ്റായി പറയരുതെന്ന് സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറഞ്ഞു. അന്താരാഷ്ട്ര ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് പേരിട്ട ഇതിനെ ചുരുങ്ങിയത് ദേശീയ തലത്തിലേക്കെങ്കിലും ഉയര്‍ത്തിക്കൂടേ എന്ന് ഷിബു ചക്രവര്‍ത്തി ചോദ്യം ഉന്നയിച്ചു. ഇതേ തുടര്‍ന്ന് അഭിപ്രായം പറയാന്‍ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമര്‍ശിക്കാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നവകേരള സദസുകളുടെ തുടര്‍ച്ചയായി കലാ – സാംസ്കാരിക പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ മുഖാമുഖം പരിപാടിയില്‍ ആവശ്യങ്ങള്‍ നിരത്തി പ്രമുഖര്‍. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം തുടങ്ങിയ മുഖാമുഖത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയിരുന്നു. സ്വകാര്യ ചടങ്ങാണെന്നും മാദ്ധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്നും അവതാരകനായ സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളും സ്മാരകങ്ങളും സജീവമായ സാംസ്കാരിക സംവാദത്തിന്റെ ഇടമാകണമെന്ന് കവിയും സാഹിത്യ അക്കാഡമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന് പറഞ്ഞു. ഇവ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കണം. തൃശൂരില്‍ സംഘടിപ്പിച്ച സാര്‍വദേശീയ സാഹിത്യോത്സവം വരുംവര്‍ഷങ്ങളില്‍ വിപുലമാക്കാന്‍ സാമ്ബത്തിക സഹായം ലഭ്യമാക്കണം. ചില കേന്ദ്രങ്ങളുടെ നടത്തിപ്പിലുള്ള കുറവുകള്‍ സാംസ്കാരിക വകുപ്പുമായി കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാമൂല്യമുള്ള സിനിമകള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധീനതയില്‍ വരുന്ന തിയേറ്ററുകളില്‍ പ്രൈം ടൈമുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നടന് ഷൈന്‍ ടോം ചാക്കോ അഭിപ്രായപ്പെട്ടു. ഇത്തരം സിനിമകള്‍ പലതും കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കുന്നവയാണ്. സിനിമ തിയേറ്ററില്‍ കാണുമ്ബോഴേ ആസ്വാദനം പൂര്‍ണമാവൂ. കലാമൂല്യമുള്ള ചിത്രങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.