പത്തനംതിട്ട: മോട്ടര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഓപ്പറേഷന് ഫ്രീക്കന്‍’ വാഹന പരിശോധനയില്‍ ഇതുവരെ 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 111 പേര്‍ക്ക് താക്കീതു നല്കി വിട്ടയച്ചെങ്കിലും ഇനി നിയമം ലംഘനം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും. മഫ്തിയിലുള്ള ഉദ്യോഗസ്ഥര്‍ വിവരം കൈമാറുന്നതനുസരിച്ചായിരിക്കും സിഗ്നല്‍ പോയിന്റുകളില്‍ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുക. ബ്രീത്ത് അനലൈസര്‍, ഹാന്‍ഡ് ഹെല്‍ഡ് സ്പീഡ് റഡാര്‍, കാമറകള്‍ എന്നിവയുടെ സഹായം പ്രയോജനപ്പെടുത്തും. കുറ്റക്കാര്‍ക്കെതിരെ വാഹന രജിസ്ട്രേഷന്, ലൈസന്‍സ് എന്നിവയില്‍ സസ്പെന്ഷന് നപടികള്‍ ഉണ്ടാകുമെന്ന് ആര്.ടി.ഒ അറിയിച്ചു.
പത്തനംതിട്ട ആര്.ടി.ഒ എ.കെ.ദിലു നേതൃത്വം നല്കുന്ന ഓപ്പറേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ആര്. ടി. ഒ, ജില്ലയിലെ വിവിധ സബ് ആര് ടി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. എം.വി.ഐ മാരായ പ്രസാദ്, പദ്മകുമാര്‍, അജി.ബി, അരുണ്‍കുമാര്‍ കെ, അജയ് കുമാര്‍, അരവിന്ദ്, ഷിബു, സൂരജ് എന്നിവര്‍ നേതൃത്വം വഹിച്ചു.സിഗ്നല്‍ ലൈറ്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. യൂണിഫോമിലും മഫ്തിയിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമിത വേഗത്തിലും അശ്രദ്ധമായും കാതടപ്പിക്കുന്ന ശബ്ദത്തോടെയും മദ്യപിച്ചും അപകടകരമാംവിധം വാഹനം ഓടിക്കുന്ന മോട്ടര്‍ സൈക്കിള്‍ യാത്രികരെ ലക്ഷ്യമാക്കിയാണ് ഓപ്പറേഷന് ഫ്രീക്കന്‍ വാഹന പരിശോധന നടത്തിയതെന്ന് ആര്‍ടിഒ എ.കെ. ദിലു പറഞ്ഞു. നിയമവിരുദ്ധമായി വാഹനത്തിന് മാറ്റം വരുത്തുന്നത് ഉള്‍പ്പെടെയുള്ളവയില്‍ പരിശോധന വരും നാളുകളിലും തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ വാഹന റജിസ്ട്രേഷന്, ലൈസന്‍സ് എന്നിവയില്‍ സസ്പെന്ഷന് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും ആര്‍ടിഒ അറിയിച്ചു.