അടൂർ : സംരക്ഷിക്കുവാനാളില്ലാതെ ദുരിതാവസ്ഥയിലായതിനെ തുടർന്ന് സീതത്തോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ലേഖാ സുരേഷ് ഇടപെട്ട് 2017 സെപ്റ്റമ്പർ മാസം 11 ന് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ എത്തിച്ച സീതത്തോട് മൂന്ന് കല്ല് നെടിയകാലായിൽ അബ്ദുൾ റഹ്മാൻ (79) വാർദ്ധക്യ സഹചമായ രോഗകാരണങ്ങളാൽ അന്തരിച്ചു.
മക്കൾ : ഇസ്മയിൽ, റജീന. ബന്ധുക്കളെത്തിയാൽ സംസ്കാര ചടങ്ങുകൾക്കായി മൃതശരീരം വിട്ടു നല്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
Advertisements