തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. 16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും.മൂന്നാം സീറ്റിലെ ബുദ്ധി മുട്ട് ലീഗിനെ അറിയിച്ചു. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും.
അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുല. രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോര്‍മുല ലീഗ് അംഗീകരിച്ചു. കോൺഗ്രസ്സ് സീറ്റ് ചർച്ചകൾ ഉടൻ തീരും.നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കേരളത്തിലെ 16 സീറ്റില്‍ കോണ്‍ഗ്രസും 2 സീറ്റില്‍ ലീഗും മത്സരിക്കും. കോട്ടയത്ത് കേരള കോണ്ഗ്രസുംനും കൊല്ലത്ത് ആര്‍എസ്പിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.പൊന്നാനിയിലും മലപ്പുറത്തും സിറ്റിങ്എംപിമാർ മത്സരിക്കുക എന്നതായിരുന്നു ലീഗിലെ നേരത്തെ ധാരണ എങ്കിലും രാജ്യസഭ സീറ്റ് ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയതിനാല്‍ പുതുമുഖത്തെ ഇറക്കണോയെന്നതാണ് നിലവിലെ ആലോചന.ഉഭയകക്ഷി ചർച്ചയിലെ തീരുമാനത്തിൽ പൂർണതൃപ്തിയില്ലെങ്കിലും സിറ്റിങ് സീറ്റ് വിട്ടുനൽകാനാവില്ലെന്ന കോൺഗ്രസ് നിലപാട് അംഗീകരിക്കുകയാണ് മുസ്ലീം ലീഗ്.