പൂഞ്ഞാർ ഫെറോന പള്ളിയിൽ ഉണ്ടായ വാക്കു തർക്കം : ഈരാറ്റുപേട്ടയെ വർഗീയവൽക്കരിക്കാനുളള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധത്തിനൊരുങ്ങി എസ്ഡിപിഐ

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാത്ഥികളും  പൂഞ്ഞാർ ഫറോന പള്ളിയുമായി ബന്ധപ്പെട്ട വിവാദം. എം.എൽ.എ – എം.പി. എന്നിവർ  വിദ്യാത്ഥികളെ കള്ള കേസിൽ കുടുക്കി ജയിലിടയ്ക്കാൻ ശ്രമിച്ചുവെന്ന് ആരോപണം. ഫെയർവെൽ ആഘോഷത്തിന്റ ഭാഗമായി ഫോട്ടോ ഷൂട്ടിനായി പൂഞ്ഞാർ ഫെറോന പള്ളിയിലെത്തിയതായിരുന്നു വിദ്യാർത്ഥികൾ.  മൈതാനത്ത് വാഹനം പ്രവേശിച്ചപ്പോൾ  പള്ളിയിലെ കൊച്ചച്ചനെ വിദ്യാത്ഥികളുടെ ബൈക്കിലെ കണ്ണട തട്ടി ഉണ്ടായ തർക്കമാണ് പിന്നീട് വിവാദമായത്. സംഭവത്തെ പിന്നീട് കാസാ -പി.സി ജോർജ് സംഘം ഇടപ്പെട്ട് പ്രശ്നത്തെ വർഗിയ വൽക്കരിക്കുകയായിരുന്നു.  27 വിദ്യാർത്ഥികളെ കള്ള കേസിൽ പെടുത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻറ് ചെയ്തു. സംഭവത്തിന്റ നിജസ്ഥിതി മനസിലാക്കാതെ ഈരാറ്റുപേട്ടയിലെ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച എം.എൽ.എ – എം.പി. എന്നിവർ യാഥാത്യത്തിന്റ ഒപ്പം നിൽക്കാതെ വിദ്യാത്ഥികളെ  ജയിലിടയ്ക്കാൻ ഒത്താശ ചെയ്യുകയായിരുന്നു . വർഗിയ നടപടികൾക്ക് നേതൃതം നൽകിയവരെ രാഷ്ട്രിയ വനവാസത്തിനയച്ച പാരമ്പര്യം ആണ് ഈരാറ്റുപേട്ടയ്ക്ക് ഉള്ളത് എന്ന് ജനപത്രിനിധികൾ മനസിലാക്കുന്നത് നല്ലതാണ് എന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേനത്തിൽ പറഞ്ഞു. ഉച്ചക്ക് ഉണ്ടായ സംഭവത്തിൽ വൈകിട്ട് 5 മണിക്ക് കൂട്ടമണിയടിച്ച് ആളെകൂട്ടി പ്രശ്നം വഴി തിരിച്ച് വിട്ടതും, മതം നോക്കി പോലിസുകാരനെ മർദ്ധിച്ചതും, പള്ളിയില സി.സി.ടി.വി. ദ്യശ്യങ്ങൾ ഇല്ലാത്തതും ആസൂത്രതമാണ് എന്ന് ഭാരവാഹികൾ പറഞ്ഞു. എസ് ഡി പി . ഐ’ മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.എച്ച്. ഹസീബ് , വൈസ് പ്രസിഡൻറ് സുബൈർ വെള്ളാപള്ളിൽ, കമ്മിറ്റി അംഗം സിറാജ് വാക്കാ പറമ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.