അനധികൃത ഖനന കേസ്: അഖിലേഷ് യാദവിന് സി ബി ഐയുടെ സമൻസ് 

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ സി ബി ഐയുടെ നോട്ടീസ്. നാളെ സി ബി ഐക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് നൽകി. അഞ്ച് വർഷം മുമ്പെടുത്ത കേസിലാണ് ഇപ്പോൾ സി ബി ഐ അഖിലേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത ഖനന കേസിലാണ് ചോദ്യം ചെയ്യലെന്ന് സി ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷി എന്ന നിലയിലാണ് അഖിലേഷിന് സമൻസ് നൽകിയിരിക്കുന്നത്.

Advertisements

Hot Topics

Related Articles