കോട്ടയം : ജില്ലയിൽ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം ഇന്നലെ സ്പെഷ്യൽ ഡ്രൈവ് നടത്തി. ചെറുതും, വലുതുമായ വിവിധ കേസുകളിൽ കോടതിയിൽ ഹാജരാകാതെ കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് ഇവർക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 241 പേരെ പിടികൂടുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇതുകൂടാതെ 39 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ എസ്.എച്ച്.ഓ മാർ എന്നിവരെ ഉൾപ്പെടുത്തി ഇന്നലെ രാവിലെ മുതല്‍ രാത്രി വരെയായിരുന്നു പരിശോധന.