ആൾ തിരക്കുള്ള കലോത്സവവേദികളിൽ ജാഗ്രത വേണം : വേദിയിൽ അസ്വസ്ഥത അനുഭവപ്പെട്ട  വിദ്യാർത്ഥിനിയുടെ നഷ്ടപ്പെട്ട മോതിരം  ഭദ്രമായി തിരിച്ചേൽപ്പിച്ച് സംഘാടകർ : നടപടി ജാഗ്രത ന്യൂസ് ഇടപെടലിനെ തുടർന്ന്

കോട്ടയം : ആൾ തിരക്കുള്ള കലോത്സവ വേദികളിൽ ജാഗ്രത വേണം. മഹാത്മാഗാന്ധി സർവ്വകലാശാല കലോത്സവത്തിൽ വിദ്യാർഥിനിയുടെ നഷ്ടപ്പെട്ട മോതിരം ജാഗ്രതയോടെ തിരികെ ഏൽപ്പിച്ച് സംഘാടകർ. വേദി ഒന്നിൽ മത്സരിക്കാൻ എത്തിയതായിരുന്നു വിദ്യാർഥിനി ഇതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിന് തുടർന്ന് തൻറെ മോതിരം വേദിയിൽ ഉണ്ടായിരുന്ന ആൾക്ക് ഊരി നൽകുകയായിരുന്നു. 

Advertisements

എന്നാൽ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം തിരികെ എത്തിയപ്പോൾ മോതിരം കൈമാറിയത് ആർക്കാണെന്ന് തിരിച്ചറിയാൻ കഴിയാതെ ആവുകയായിരുന്നു. ഇതിനെ തുടർന്ന് വിദ്യാർഥിനിയുടെ സഹപാഠികൾ ജാഗ്രത ന്യൂസ് പ്രതിനിധിയുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ജാഗ്രതയുടെ ഇടപെടലിൻ്റെ ഭാഗമായി മോതിരം സൂക്ഷിച്ചിരുന്ന സംഘാടകനെ കണ്ടെത്തിയതോടെ കുട്ടിക്ക് മോതിരം തിരികെ ലഭിച്ചു. ഇതോടെ ജാഗ്രത ന്യൂസ് പ്രതിനിധികളോടും സംഘാടകരോടും നന്ദി പറഞ്ഞാണ് വിദ്യാർഥിനിയും സംഘവും മടങ്ങിയത്.

Hot Topics

Related Articles