എസ്‌എഫ്‌ഐഒ അന്വേഷണം ; ലക്ഷ്യം വ്യവസായമേഖലയെ തകര്‍ക്കുക : മന്ത്രി പി. രാജീവ്

തിരുവനന്തപുരം : കേന്ദ്ര അന്വേഷണ ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) അന്വേഷണം നടന്നാല്‍ കെഎസ്‌ഐഡിസി സഹായിക്കുന്ന ഏതു കമ്പനിക്ക് വായ്പ നല്‍കാൻ ബാങ്കുകള്‍ തയാറാകുമെന്നു മന്ത്രി പി.രാജീവ്. കേരളത്തിന്‍റെ വ്യവസായ മേഖലയില്‍ നിർണായക സ്വാധീനം ചെലുത്തിയ കെഎസ്‌ഐഡിസിക്കൊപ്പം കേരളത്തിന്‍റെ വ്യവസായ മേഖലയെക്കൂടി തകർക്കാനേ ഇപ്പോഴത്തെ വിവാദവും അന്വേഷണങ്ങളും ഉപകരിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

Advertisements

മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്ന ആരോപണം ഉയരുന്ന വിവാദ കരിമണല്‍ കമ്പനിയായ സിഎംആർഎല്ലില്‍നിന്നുള്ള ഷെയർ പിൻവലിക്കാൻ വ്യവസായവകുപ്പ് നിർദേശിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവേയാണ് മന്ത്രി പി. രാജീവിന്‍റെ പ്രതികരണം. സിഎംആർഎല്ലിന് കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയത് യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാദം ഒഴിവാക്കാൻ ഷെയർ പിൻവലിക്കുമോ എന്ന ചോദ്യത്തിനു വ്യവസായ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കെഎസ്‌ഐഡിസിയുടെ ദുരൂഹമായ പങ്കിനെക്കുറിച്ചു കോടതി പോലും ചോദിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനു കോടതി ചോദിച്ചു തീരട്ടെയെന്നായിരുന്നു മന്ത്രിയുടെ മറുപടി. മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ പുതിയ ആരോപണം സംബന്ധിച്ച ചോദ്യത്തിനു മറുപടി ഇല്ലെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.