കുമരകം : പതിനാറ് മാസം മുന്‍പ് നിശ്ചലമായ കോട്ടയം കുമരകം ചേര്‍ത്തല ബസ്സ് സര്‍വ്വീസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുനരാരംഭിച്ചു. മീഡിയം പാസഞ്ചര്‍ ഹെഹിക്കിള്‍ ഇനത്തില്‍ ഉള്‍പ്പെട്ട ബസ്സാണ് വെള്ളിയാഴ്ച രാവിലെ സര്‍വ്വീസ് നടത്തിയത്. അട്ടീപ്പീടിക ഭാഗത്തേയ്ക്ക് ബസ്സുകള്‍ കടത്തി വിടുകയും അതേ ഇനത്തില്‍ ഉള്‍പ്പെട്ട ചേര്‍ത്തല ബസ്സിന് അനുമതി നിഷേധിക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് കാര്‍ത്തിക ബസ്സ് ഉടമയാണ് ഹൈക്കോടതിയെ സമീപിച്ചത്.
താല്‍ക്കാലിക പാലത്തിലൂടെ വലിയ വാട്ടര്‍ ടാങ്കറുകള്‍, ടോറസ് ടിപ്പറുകള്‍, തടി ലോറികള്‍ എന്നിങ്ങനെയുള്ള ഭാരവാഹനങ്ങള്‍ സര്‍വ്വീസ് നടത്തുക പതിവാണ്. എന്നാല്‍ ചേര്‍ത്തല ബസ്സിന് അനുമതി നല്‍കിയിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ കാര്‍ത്തിക ബസ്സ് കോട്ടയത്ത് നിന്നും ഇടതടവില്ലാതെ ചേര്‍ത്തലയ്ക്ക് സര്‍വ്വീസ് നടത്തി. മീഡിയം പാസ്സഞ്ചര്‍ ഇനത്തില്‍ ഉള്‍പ്പെട്ട ബസ്സുകള്‍ക്ക് താല്‍ക്കാലിക റോഡിലൂടെ കടന്നു പോകാന്‍ സാധിക്കുമെന്നതാണ് കോടതി വിധിയുടെ അടിസ്ഥാനം.