തിരുവല്ല :
എ കെ പി സി ടി എ 66-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ നടത്തി. ഇന്ത്യൻ ഫെഡറലിസം, പരിപ്രേഷ്യം, വെല്ലുവിളികൾ, പ്രതിരോധം എന്ന വിഷയത്തിൽ തിരുവല്ല ഗവൺമെൻറ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. അക്കാദമിക് വിദഗ്ധൻ ഡോ. ബിജി എബ്രഹാം മുഖ്യപ്രഭാഷണവും, സി ബിന്ദു സനൽകുമാർ വിഷയത്തെ അധികരിച്ച് പ്രതികരണവും നടത്തി. അഡ്വ. ഫ്രാൻസിസ് വി ആന്റണി, സി വി സുരേഷ് കുമാർ, പ്രൊഫ. പി ജെ ഫിലിപ്പ്, ഡോ. പി സി ലതാകുമാരി, റെയ്സൺ സാം രാജു, വിവേക് ജേക്കബ് എബ്രഹാം, ഡോ. ജി ജോയി പി മാത്യു തുടങ്ങിയവർ സംസാരിച്ചു.
Advertisements