ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആദിവാസികളുടെ ഭൂമി കൊള്ളയടിക്കപ്പെടും : ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ

റാഞ്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആദിവാസികളുടെ ഭൂമി കൊള്ളയടിക്കപ്പെടുമെന്നും വനങ്ങളില്‍ നിന്നും കല്‍ക്കരിയുള്ള പ്രദേശങ്ങളില്‍ നിന്നും ബിജെപി അവരെ പിഴുതെറിയുമെന്നും ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ.കേന്ദ്രത്തിലെ ബിജെപി സർക്കാർ ആദിവാസി അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിവിധ നിയമങ്ങളില്‍ ഭേദഗതി വരുത്താൻ ശ്രമിച്ചുവെങ്കിലും സംസ്ഥാനത്തെ സഖ്യകക്ഷികള്‍ അത്തരം ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

വനാവകാശ നിയമത്തില്‍ ബിജെപി സർക്കാർ ഭേദഗതി വരുത്തി, ഗ്രാമസഭയുടെ അധികാരം കവർന്നെടുത്തു. അതുപോലെ കല്‍ക്കരി വഹന മേഖലകളും (ഏറ്റെടുക്കലും വികസനവും) നിയമവും ഛോട്ടാനാഗ്പൂരും ഭേദഗതി ചെയ്യാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനം, കല്‍ക്കരി പ്രദേശങ്ങള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് ആദിവാസികളെ തന്ത്രപരമായി തുരത്താനാണ് ഭേദഗതിയിലൂടെ കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആദിവാസികള്‍ അവരുടെ മണ്ണില്‍ നിന്ന് പിഴുതെറിയപ്പെടുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ബിജെപിയുടെ ഉദ്ദേശ്യത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് അദ്ദേഹം ഭരണ സഖ്യ നിയമസഭാംഗങ്ങളോട് അഭ്യർഥിച്ചു. ബിജെപിയുടെ തന്ത്രം മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് മനസിലായിരുന്നു. അതുകൊണ്ടാണ് ഭൂമി പ്രശ്‌നത്തിന്‍റെ പേരില്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.