തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് ഇരിക്കാൻ എംപി വേണോ ഭരണപക്ഷത്തെ എംപി വേണോ എന്നതാണ് ജനങ്ങൾ നോക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. താൻ സ്ഥാനാര്‍ത്ഥിയാകുന്ന ആറ്റിങ്ങൽ കേരളത്തിൽ ബിജെപിക്ക് ഏറ്റവും ജയസാധ്യതയുള്ള മണ്ഡലമാണ്. ജയിച്ചാൽ താൻ കേന്ദ്രമന്ത്രി ആകുമോ എന്ന് പ്രധാനമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ മേന്മയല്ല, കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ആറ്റിങ്ങലിലെ തന്റെ വിജയ സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സ്വധീനിക്കില്ല. കഴിഞ്ഞ തവണ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് ഉയര്‍ത്തിക്കാട്ടിയത്. ഇപ്പോൾ ആരെങ്കിലും അങ്ങനെ പറയുന്നുണ്ടോ? കോൺഗ്രസ് പോലും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയി ഉയർത്തി കാട്ടുന്നില്ല. കോൺഗ്രസിന്റെ നില അതീവ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി ഒന്നും കാണാതെ പറഞ്ഞതല്ല. എത്ര സീറ്റ് കിട്ടും എന്നു ഞാൻ പ്രവചിക്കുന്നില്ല. പിസി ജോർജിന്റെ പരാതി പരിഹരിക്കാൻ നടപടി ഉണ്ടാകും. പിസി ജോര്‍ജ്ജ് പറഞ്ഞത് താൻ കേട്ടിട്ടില്ല. ആർക്കെങ്കിലും സ്ഥാനാർഥി നിർണയത്തിൽ പരാതി ഉണ്ടെങ്കിൽ അത് പരിഹരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.