“ഒരു പരിചയവുമില്ലാത്ത സ്ത്രീയെ ഡാർലിങ് എന്ന് വിളിക്കുന്നത് കുറ്റകൃത്യം”; ശിക്ഷ ശരിവെച്ച് കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: ഒരു പരിചയവുമില്ലാത്ത സ്ത്രീയെ ഡാർലിങ് എന്ന് വിളിക്കുന്നത് കുറ്റകൃത്യമാണെന്ന് കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (ഐ) സെക്ഷൻ പ്രകാരം ലൈംഗിക കുറ്റകൃത്യമാണെന്നാണ് കൽക്കട്ട കോടതി വ്യക്തമാക്കിയത്. വനിതാ പൊലീസിനെ ഡാർലിങ് എന്ന് വിളിച്ച കേസിലാണ് കോടതിയുടെ വിധി.

Advertisements

ജനക് റാം എന്നയാളുടെ ശിക്ഷ ശരിവെച്ച് പോർട്ട് ബ്ലെയർ ബെഞ്ചിലെ സിംഗിൾ ജഡ്ജി ജസ്‌റ്റിസ് ജയ് സെൻഗുപ്തയാണ് ഈ നിരീക്ഷണം നടത്തിയത്. ‘എന്താ ഡാർലിങ് എനിക്ക് പിഴയിടാൻ വന്നതാണോ’ എന്നാണ് ജനക് റാം പൊലീസ് കോണ്‍സ്റ്റബിളിനോട് ചോദിച്ചത്. ലൈംഗിക ചുവയുള്ള പരാമർശം സ്ത്രീത്വത്തെ അപമാനിക്കലാണെന്നും  സെക്ഷൻ 354 എ പ്രകാരം ശിക്ഷാർഹമാണെന്നും കോടതി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യപിച്ചോ അല്ലാതെയോ അപരിചിതയായ സ്ത്രീയെ- അവർ പൊലീസ് കോൺസ്റ്റബിളാകട്ടെ, മറ്റാരെങ്കിലുമാകട്ടെ പുരുഷൻ ഡാർലിംഗ് എന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് അധിക്ഷേപകരമാണ്. ലൈംഗികചുവയുള്ള പരാമർശമാണിതെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം മദ്യപിച്ചു എന്നതിന് തെളിവില്ലെന്ന് പ്രതിഭാഗം വാദിച്ചു. ബോധത്തോടെയാണ് ഇത് ചെയ്തതെങ്കിൽ കുറ്റകൃത്യത്തിന്‍റെ ഗൗരവം ഒരുപക്ഷേ ഇതിലും കൂടുതലായിരിക്കുമെന്ന് കോടതി പറഞ്ഞു.

ദുർഗാ പൂജയുടെ തലേന്ന് ക്രമസമാധാനപാലനത്തിനായി ലാൽ തിക്രേയിലേക്ക് പോയ പൊലീസ് സംഘത്തിൽ പരാതിക്കാരിയും ഉണ്ടായിരുന്നു.. വെബി ജംഗ്ഷനിൽ എത്തിയപ്പോൾ പ്രദേശത്ത് ഒരാൾ ബഹളം വെയ്ക്കുന്നതായി അറിഞ്ഞു. തുടർന്ന് ഇയാളെ പിടികൂടി കുറച്ചു പൊലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ കോണ്‍സ്റ്റബിൾ വെബി ജംഗ്ഷനിൽ തുർന്നു. അപ്പോഴാണ് സമീപത്തുണ്ടായിരുന്ന ജനക് റാം എന്നയാള്‍  ”എന്താ ഡാർലിങ് പിഴ ഈടാക്കാൻ വന്നതാണോ” എന്ന് ചോദിച്ചത്. 

തുടർന്ന് മായാബന്ദർ പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നോർത്ത് ആന്‍റ് മിഡിൽ ആൻഡമാനിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്ന് മാസത്തെ തടവുശിക്ഷയും 500 രൂപ പിഴയും വിധിച്ചു. പ്രതിയുടെ അപ്പീൽ നോർത്ത് ആന്‍റ് മിഡിൽ ആൻഡമാൻ അഡീഷണൽ സെഷൻസ് കോടതി തള്ളി. തുർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 

പ്രതി കുറ്റക്കാരനാണെന്ന് കോടതി ശരിവെച്ചെങ്കിലും ശിക്ഷയുടെ കാര്യത്തിൽ, കോടതികൾ എല്ലായ്‌പ്പോഴും പരമാവധി ശിക്ഷയിലേക്ക് പോകരുതെന്നും കുറ്റകൃത്യത്തിന്‍റെ സ്വഭാവം കൂടി പരിഗണിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തെ തടവ് എന്നത് കൽക്കട്ട ഹൈക്കോടതി  ഒരു മാസമാക്കി ചുരുക്കി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.