മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിയുടെ സമാപനം ഇന്ന് ; ഇന്ന് റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച തുടങ്ങി

കൊച്ചി : കേരളത്തില്‍ വിവിധ വേദികളിലായി നടന്നുവരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിയുടെ സമാപനം ഇന്ന്. കൊച്ചിയിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്ബത് മണിയോടുകൂടിയാണ് പരിപാടി ആരംഭിച്ചു. റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മന്ത്രി പി രാജീവ് വിശിഷ്ടാതിഥിയി. ടി ജെ വിനോദ് എംഎല്‍എ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനില്‍ കുമാർ എന്നിവരും മുഖ്യാതിഥികളായി പങ്കെടുത്തു. പിണറായി വിജയൻ ഇന്ന് 50 റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായാണ് സംവദിക്കുന്നത്. ബാക്കിയുളളവർക്ക് നിർദ്ദേശങ്ങള്‍ എഴുതി നല്‍കാവുന്നതാണ്. ടെലിവിഷൻ അവതാരകനായ ജി എസ് പ്രദീപ് മോഡറേറ്ററാകുന്ന പരിപാടിയില്‍ 2000ല്‍ അധികം റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും പങ്കെടുക്കും. രാവിലെ എട്ട് മണിയോടുകൂടി പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള രജിസ്ട്രേഷൻ നടപടികള്‍ ആരംഭിക്കും. കേരള സർക്കാരിന്റെ നവകേരള സദസിന്റെ തുടർച്ചയായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടി കഴിഞ്ഞ മാസം 18ന് കോഴിക്കോട് വച്ചാണ് ആരംഭിച്ചത്. കാർഷിക മേഖലയിലുള്ളവർ, മറ്റ് തൊഴിലാളികള്‍, വനിതാ പ്രതിനിധികള്‍, യുവജനങ്ങള്‍ തുടങ്ങിവരുമായും മുഖ്യമന്ത്രി മുഖാമുഖത്തിലൂടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി നേരിട്ട് സംവദിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.