അടൂര്‍ :
പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം അടൂര്‍ താലൂക്കുതല ഉദ്ഘാടനം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
പോളിയോ രോഗത്തെ തുരത്താന്‍ നമ്മുടെ ആരോഗ്യ മേഖലയ്ക്ക് സാധിച്ചുവെന്നും വാക്സിന് എടുക്കുന്ന കാര്യത്തില്‍ ആരും യാതൊരു മടിയും കാണിക്കരുതെന്നും അദേഹം പറഞ്ഞു. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് പോളിയോ വാക്സിന് നല്‍കുന്നത്. ഇതിനായി നിരവധി ബൂത്തുകളും, ആരോഗ്യ പ്രവര്‍ത്തകരേയും സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്കാന് സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കും. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ മണികണ്ഠന് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാരായ സോമന്, നന്ദു, കോശി മിഖായേല്‍, ആശുപത്രി ഇന്‍സ്പെക്ടര്‍ നിഷ, നേഴ്സിങ്ങ് സൂപ്രണ്ട് രജിത തുടങ്ങിയവര്‍ പങ്കെടുത്തു.
പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം അടൂര്‍ താലൂക്ക് തല ഉദ്ഘാടനം ചെയ്തു
Advertisements