ഇടക്കൊച്ചി: ജ്ഞാനോദയം സഭ പരമേശ്വര കുമാരമംഗല മഹാക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 13 ന് തുടക്കമാകും. മാർച്ച് 19 ന് ഉത്സവം സമാപിക്കും. മാർച്ച് 13 ബുധനാഴ്ച രാവിലെ 4.30 ന് പള്ളിയുണർത്തൽ, അഞ്ചിന് നടതുറപ്പ്, നിർമ്മാല്യദർശന, അഞ്ചരയ്ക്ക് അഭിഷേകം, മലർനിവേദ്യം, ആറിന് മഹാഗണപതിഹോമം, ഏഴിന് ഉഷപൂജ, ഉഷ: ശ്രീബലി, എട്ടിന് രാജരാജേശ്വരിക്ഷേത്ര നടയിൽകലശപൂജ. ക്ഷേത്രം തന്ത്രി മഞ്ഞുമ്മൽ ശംഭുനാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാത്രി ഒൻപതിന് ശ്രീനാരായണീയ പാരായണം, രാത്രി 10 ന് ശ്രീരാജരാജേശ്വരി ക്ഷേത്രനടയിൽ കലാശാഭിഷേകം. ഉച്ചയ്ക്ക് 12.30 ന് ക്ഷേത്രത്തിൽ മഹാഅന്നദാനം നടക്കും. വൈകിട്ട് നാലിന് നടതുറക്കൽ, തുടർന്ന്, മൂലസ്ഥാനത്ത് പറയെടുപ്പ് നടക്കും. വൈകിട്ട് 4.30 ന് കൊടിക്കയർ, കൊടിക്കൂറ എഴുന്നള്ളിപ്പ്. രാത്രി ഏഴിനും ഏഴരയ്ക്കും മധ്യേ ക്ഷേത്രം തന്ത്രി മഞ്ഞുമ്മൽ അരിയന്നൂർ ഇല്ലം ശംഭു നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി വടുതല അരൂക്കുറ്റി എസ്.ശരത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന്, വൈകിട്ട് 8.15 മുതൽ ക്ഷേത്രത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. മട്ടാഞ്ചേരി പൊലീസ് അസി.കമ്മിഷണർ കെ.ആർ മനോജ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. ജ്ഞാനോദയം കലാവേദി സ്കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ഭരതമഞ്ജരി അരങ്ങേറും. തുടർന്ന് ജ്ഞാനോദയം കലാവേദിയുടെ ഗാനമേള അരങ്ങേറും. മാർച്ച് 14 ന് ക്ഷേത്രത്തിൽ രാവിലെ ആറിന് ശിവപുരാണപാരായണം. തുടർന്ന്, എട്ടരയ്ക്ക് രുദ്രാഭിഷേകം, 9.15 ന് നാരായണീയ പാരായണം. രാത്രി ഏഴിന് തിരുവാതിര. രാത്രി എട്ടിന് പ്രശാന്ത് വർമ്മയുടെയും സംഘത്തിന്റെയും മാനസജപലഹരി അരങ്ങേറും.
ഉത്സവപാചകത്തിന് ആദ്യമായി അടുപ്പിൽ തീപകരുന്ന ചടങ്ങ് വൈകിട്ട് നാലിന് പി.കെ രമണൻ നിർവഹിക്കും. 15 ന് ക്ഷേത്രത്തിൽ രാവിലെ 6.30 ന് ശിവപുരാണപാരായണം. 9.15 ന് നാരായണീയ പാരായണം, ഷഷ്ഠി എന്നിവ നടക്കും. ഉച്ചയ്ക്ക് 12 ന് ക്ഷേത്രത്തിൽ പ്രസാദമൂട്ട്. രാത്രി ഏഴു മുതൽ നൃത്തനൃത്യങ്ങൾ. 7.30 ന് ശ്രീരാജരാജേശ്വരിക്ഷേത്രത്തിലേയ്ക്ക് താലം എഴുന്നെള്ളിപ്പ്. തുടർന്ന് രാത്രി 9 ന് ശാന്തം നാടകം. മാർച്ച് 15 ന് വൈകിട്ട് ഏഴിന് ക്ഷേത്രത്തിലേയ്ക്ക് താലം എഴുന്നെള്ളത്ത് നടക്കും. 16 ന് രാത്രി 6.40 ന് മഹാദേവന് പൂമൂടൽ. രാത്രി ഏഴിന് കൂട്ടപ്പറ. രാത്രി 7.15 മുതൽ സംഗീതക്കച്ചേരി. രാത്രി 8.30 ന് പറന്നുയരാൻ ഒരു ചിറക് നാടകം. 17 ന് ക്ഷേത്രത്തിൽ വൈകിട്ട് 6.40 ന് പറയ്ക്കെഴുന്നെള്ളിപ്പ്. 9ന് ഊരുപൊലിയാട്ടം നാടൻ പാട്ട്. മാർച്ച് 18 ന് ഉച്ചയ്ക്ക് 12.30 ന് ക്ഷേത്രത്തിൽ ഉത്സവബലി. തുടർന്ന്, പ്രസാദമൂട്ട്. വൈകിട്ട് 4.30 ന് പകൽപ്പൂരം. വൈകിട്ട് 6.30 ന് ദീപാരാധന. രാത്രി 9ന് സൂപ്പർഹിറ്റ് ഗാനമേള. 19 ന് ക്ഷേത്രത്തിൽ പള്ളിവേട്ടആറാട്ട് മഹേത്സവം നടക്കും. വൈകിട്ട് 4.30 ന് കാവടിഘോഷയാത്ര. വൈകിട്ട് അഞ്ചിന് ചാക്യാർക്കൂത്ത്. വൈകിട്ട് ആറിന് ഇടക്കൊച്ചിപ്പൂരം. തുടർന്ന് കുടമാറ്റം. 7.30 ന് ദീപാരാധന, സ്പെഷ്യൽനാദസ്വരം, വർണ്ണക്കാഴ്ച. രാത്രി 10 ന് തായമ്പക. 10.30 ന് പള്ളിനായാട്ട്, രാത്രി 11 ന് അഗ്നിമുദ്രബാലെ. തുടർന്ന് പുലർച്ചെ 3.50നും 4.20നു മധ്യേ ആറാട്ട്, കൊടിയിറക്കം. മംഗളപൂജ.