കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിൽ എത്താനിരിക്കവേ ബംഗാളിൽ അപ്രതീക്ഷിത നീക്കമുണ്ടാവുമെന്ന് സൂചന. ഇന്ന് വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ന് വലിയ പ്രഖ്യാപനമുണ്ടാവുമെന്ന് അറിയിപ്പുണ്ടായത്.
അതേസമയം, പ്രഖ്യാപനം എന്താണ് എന്നത് സംബന്ധിച്ച സൂചന തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യ സഖ്യവുമായി ഇടഞ്ഞ് നില്ക്കുന്ന മമത ബിജെപിയുമായി കൈകോര്‍ക്കുമോ എന്നതും ശക്തമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ, ഇന്ന് കൊൽക്കത്തയിൽ എത്തുന്ന മോദി നാളെ നടക്കുന്ന മഹിളാ മോർച്ച പരിപാരിയിൽ പങ്കെടുത്ത് സംസാരിക്കും.
നേരത്തെ, ബംഗാളിലെത്തിയ മോദി മമതയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച്ചയിൽ രാഷ്ട്രീയം സംസാര വിഷയമായില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാളിൽ സ്ത്രീ കേന്ദ്രീകൃത രാഷ്ട്രീയ ലക്ഷ്യമാണഅ ബിജെപി ഉന്നമിടുന്നതെന്നും സൂചനയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ രാഷ്ട്രീയ പ്രഖ്യാപനവും മോദിയുടെ വരവും തമ്മിൽ ബന്ധമുണ്ടോയെന്ന സാധ്യത ശക്തിപ്പെടുന്നത്.
അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ ഇത്തരത്തിൽ സംഭവിക്കുന്നതിനിടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിട്ട് ഇന്ത്യ സഖ്യത്തിന്റെ ആദ്യ സംയുക്ത റാലി ബിഹാറിലെ പാറ്റ്നയില്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളാണ് റാലിയിൽ പങ്കെടുത്തത്.
യുപിയിൽ 80 ഉം ബിഹാറിൽ 40 ഉം സീറ്റുകൾ നേടിയാൽ രാജ്യത്തെ രക്ഷിക്കാനാകുമെന് അഖിലേഷ് യാദവ് പറഞ്ഞു. ബിഹാറിൽ നിന്ന് തുടങ്ങുന്ന ഈ കൊടുംങ്കാറ്റ് രാജ്യം മുഴുവൻ വീശിയടിക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് വെറുപ്പിന്റെ രാജ്യമായിരുന്നില്ല. ഇവിടെ എങ്ങനെ വെറുപ്പ് ഉണ്ടായി? ഇന്ത്യയിലെ കർഷകരോടും, വ്യാപാരികളോടും സർക്കാർ ചെയ്യുന്നതെന്താണ്? 40 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യം നേരിടുന്നതെന്നും രാഹുൽ പറഞ്ഞു. നിതീഷ് കുമാർ ഇന്ത്യ സഖ്യം വിട്ടതിന് ശേഷം ഇന്ത്യ സഖ്യത്തിൽ നിന്ന് അകലം പാലിക്കുന്ന പ്രമുഖ നേതാവ് കൂടിയാണ് മമത. മോദിയുമായുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് മമത ഇന്ത്യ സഖ്യം വിടുമോ എന്ന അഭ്യൂഹം ശക്തിപ്പെടുന്നത്